Categories: latest news

കൂൾ എസ്തേർ; താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളിലൊരാളാണ് എസ്തേർ അനിൽ. ബാലതാരം എന്ന ലേബലിൽ നിന്ന് മാറി ലീഡ് റോളുകൾ അഭിനയിച്ചു തുടങ്ങിയ താരം സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്.

ഉത്തരേന്ത്യൻ യാത്രയുമായി അവധിക്കാല ആഘോഷത്തിലാണ് ഇപ്പോൾ താരം. ഡൽഹിയിൽ നിന്നുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് എസ്തേർ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.

കൂളിങ് ഗ്ലാസ് ധരിച്ച് ഫ്ലോറൽ ഡിസൈനിലുള്ള ലോങ് സ്ലീവ് ലെസ് ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് താരത്തിന്റെ ഉത്തരേന്ത്യൻ പര്യടനം. എന്തൊക്കെയാണെങ്കിലും എസ്തേറിന്റെ പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തേറിന്റെ സിനിമ അരങ്ങേറ്റം, ഒൻപതാം വയസിൽ. ഒരു നാൾ വരും എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായുള്ള വേഷം എസ്തേർ മികച്ചതാക്കി. പിന്നീട് എങ്ങോട്ട് നിരവധി ചിത്രങ്ങൾ താരം തന്റെ അഭിനയ മികവ് തെളിയിച്ചു.

ദൃശ്യം, ഓൾ, കുഞ്ഞനന്തന്റെ കട തുടങ്ങിയവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലെല്ലാം അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എസ്തേറായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

14 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago