Categories: latest news

കാണാന്‍ ആളില്ല, പ്രദര്‍ശനങ്ങള്‍ റദ്ദാക്കി തിയറ്ററുകള്‍; അക്ഷയ് കുമാറിന്റെ ‘പൃഥ്വിരാജ്’ ഇതുവരെ നേടിയത്

അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ബോക്സ് ഓഫീസില്‍ വമ്പന്‍ പരാജയം. 200 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ചിത്രം ഇതുവരെ തിയറ്ററുകളില്‍ നിന്ന് നേടിയത് 59 കോടി. തിയറ്ററില്‍ ചിത്രം കാണാന്‍ ആരും കയറാത്ത അവസ്ഥയാണ്. അതുകൊണ്ട് പല പ്രമുഖ തിയറ്ററുകളിലും പ്രദര്‍ശനങ്ങള്‍ ഉപേക്ഷിച്ചു. റിലീസ് ചെയ്ത് ഒന്‍പതാം ദിവസമായ ഇന്നലെ (ജൂണ്‍ 11) പൃഥ്വിരാജ് ബോക്സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത് വെറും രണ്ട് കോടി 30 ലക്ഷം രൂപയാണ്.

പൃഥ്വിരാജിന്റെ വിതരണക്കാര്‍ ചിത്രത്തിലെ നായകന്‍ അക്ഷയ് കുമാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ പ്രതിഫലം നൂറ് കോടിയാണെന്നും നഷ്ടം നികത്താന്‍ അക്ഷയ് തന്നെ തയ്യാറാകണമെന്നും വിതരണക്കാര്‍ ആവശ്യപ്പെട്ടതായി ഐഡബ്യുഎം ബസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. തെന്നിന്ത്യയില്‍ തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി വ്യക്തിപരമായി ഇത്തരം നഷ്ടങ്ങള്‍ സഹിക്കാറുണ്ട്. അക്ഷയ് കുമാര്‍ അത്തരത്തില്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

Akshay Kumar in Prithviraj Movie

അതേസമയം, അക്ഷയ് കുമാര്‍ പ്രതിഫലം തിരിച്ചുനല്‍കി നഷ്ടം നികത്തുന്ന കാര്യം ആലോചിക്കുക പോലും വേണ്ട എന്നാണ് അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

 

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

7 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago