Tovino Thomas
വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ താരമായി മാറിയ അഭിനേതാവാണ് ടൊവിനോ തോമസ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയിലൂടെ ടൊവിനോ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ടു. ടൊവിനോയ്ക്ക് നിരവധി ആരാധകരും ഇപ്പോള്‍ ഉണ്ട്.
ടൊവിനോയെ ആരാധകര്‍ ‘ഇച്ചായാ’ എന്നാണ് വിളിക്കുന്നത്. ഈ വിളി തനിക്ക് ഇഷ്ടമല്ലെന്ന് ടൊവിനോ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഇച്ചായാ വിളി അത്ര നിഷ്‌കളങ്കമായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് ടൊവിനോ പുതിയ അഭിമുഖത്തില്‍ ആവര്‍ത്തിക്കുന്നത്. അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞിട്ടും പലരും അത് ആവര്‍ത്തിക്കുകയാണെന്നും ടൊവിനോ പറയുന്നു.
‘ നിങ്ങള്‍ക്ക് ഒരു കുഴപ്പവും തോന്നുന്നില്ലേ ആ വിളിയില്‍? ഞാന്‍ പറഞ്ഞിട്ടും ആളുകള്‍ ഇപ്പോഴും എന്നെ ഇച്ചായാ എന്നല്ലേ വിളിക്കുന്നത്. ഇനിയും ഞാനത് പറയണോ. അത് ഭയങ്കര നിഷ്‌കളങ്കമായ വിളിയാണെന്ന് വിചാരിക്കുന്നവരും ഉണ്ടാകാം. പക്ഷേ നിഷ്‌കളങ്കത അല്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാന്‍ എത്രയോ തവണ പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കരുതെന്ന്,’ ടൊവിനോ പറഞ്ഞു.
ഇച്ചായന്‍ വിളി വേണ്ട. അതെനിക്ക് പാകമാകാത്ത ട്രൗസര്‍ പോലെയാണ്. ക്രിസ്ത്യന്‍ നടനെ ഇച്ചായനെന്നും മുസ്ലീമിനെ ഇക്കയെന്നും ഹിന്ദുവിനെ ഏട്ടനെന്നും വിളിക്കുന്നതില്‍ ഒരു പന്തികേടില്ലേ എന്നാണ് ടൊവിനോ ചോദിക്കുന്നത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്ക ഷെട്ടി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…