Categories: latest news

പൈങ്കിളി ആളാകെ മാറിപോയി; ശ്രുതി രജനികാന്തിന്റെ കിടിലൻ മേക്ക്ഓവർ

ചക്കപ്പഴം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ സ്വാദേറിയ താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയിൽ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.

ചക്കപ്പഴത്തിലെ ഉറക്കം തൂങ്ങി പൈങ്കിളിയല്ല എന്നാൽ സമൂഹ മാധ്യമങ്ങളിൽ ശ്രുതി. തന്റെ ആരാധകരുമായി സംവദിക്കുകയും പോസ്റ്റുകളും റീലുകളും അടിക്കടി പങ്കുവെക്കുകയും ചെയ്യുന്ന താരത്തിന്റെ കിടിലൻ മേക്ക്ഓവറാണ് ഇപ്പോൾ ചർച്ചാ വിഷയം.

ഗ്ലിറ്റേഴ്സോടുകൂടിയ നീല ടോപ്പും വെള്ള പാന്റും ഷൂസും അണിഞ്ഞാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മുഖത്തും മാറ്റം വ്യക്തമാണ്.

അഭിനയത്തിൽ നിന്നും ഇപ്പോഴിത പുതിയൊരു മേഖലയിൽകൂടി എത്തിപ്പെട്ടിരിക്കുകയാണ് ശ്രുതി. മോഡലിങ്ങിലും നൃത്തത്തിലും ഷോ അവതരണത്തിലുമെല്ലാം തിളങ്ങിയ താരം റേഡിയോ ജോക്കിയായി പുതിയൊരു കരിയറിനുകൂടി തുടക്കം കുറിച്ചിരിക്കുന്നു.

സിനിമാ – സീരിയൽ രംഗത്ത് സജീവമായിരുന്ന ശ്രുതി രജനീകാന്തിന് വലിയ ബ്രേക്കാണ് ചക്കപ്പഴം പരമ്പരയിലൂടെ കൈവന്നത്. പൈങ്കിളി എന്ന കഥാപാത്രം ഹിറ്റായതോടെ ഇൻസ്റ്റഗ്രാമിലടക്കം നിരവധി ആരാധകരേയും താരത്തിന് ലഭിക്കുകയുണ്ടായി.

ജോയൽ മാത്യൂസ്

Recent Posts

അതിഗംഭീര ലുക്കുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

പുതിയ ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

മനംമയക്കും ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago