Categories: latest news

കറുപ്പിൽ കലക്കൻ ലുക്കുമായി മംമ്ത മോഹൻദാസ്; ചിത്രങ്ങൾ കാണാം

മയുഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി മനസിലേക്കും കടന്നുവന്ന താരമാണ് മംമ്ത മോഹൻദാസ്. അഭിനേത്രിയായും പിന്നണി ഗായികയായും തിളങ്ങിയ താരം നിർമ്മാതാവിന്റെ കുപ്പായത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

സിനിമയിലെന്നതുപോലെ സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന താരം, തന്റെ വ്യത്യസ്തമായ ഫൊട്ടോഷൂട്ടുകളും സാധാരണ ജീവിത കാഴ്ചകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഒരു കിടിലൻ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.

ഗ്ലിറ്റേഴ്സോടുകൂടിയ കറുത്ത ഡ്രെസും ധരിച്ച് ഗ്ലാമറസ് ലുക്കിൽ ക്യമറയ്ക്ക് പോസ് ചെയ്യുകയാണ് താരം. ‘നിയമങ്ങൾ മറന്നേക്കു…നിങ്ങൾക്ക് ഇത് സ്വന്തമാക്കമെങ്കിൽ ധരിക്കൂ’ ഫൊട്ടോയ്ക്ക് അടിക്കുറിപ്പായി മംമ്തയിൽ കുറിച്ചു.

മലയാളത്തിൽ സൂപ്പർ താരങ്ങളുടെയെല്ലാം കൂടെ അഭിനയിച്ചിട്ടുള്ള മംമ്ത ഇപ്പോഴും ഇൻഡസ്ട്രിയിൽ മാറ്റി നിർത്താനാകാത്ത് പേരുകളിൽ ഒന്നായി മാറി കഴിഞ്ഞു. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്.

ക്യാൻസർ അതിജീവിത കൂടിയായ മംമ്തയുടെ ജീവിത പോരാട്ടങ്ങളാണ് താരത്തിന് കൂടുതൽ ആരാധകരെ സ്വന്തമാക്കാനുള്ള ഒരു കാരണമായത്. മിനിസ്ക്രീനിലും പാട്ടുകാരി, അവതാരിക, വിധികർത്താവ് എന്നീ റോളുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

27 വര്‍ഷം മിഠായി പോലെ കഴിച്ചത് തെറ്റായ ഗുളിക

27 വര്‍ഷമായി പിന്തുടര്‍ന്നിരുന്ന തെറ്റായ ശീലങ്ങള്‍ കാരണം…

19 hours ago

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു; രേണു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

19 hours ago

ചിരിയഴകുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

19 hours ago

അതീവ ഗ്ലാമറസായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

19 hours ago

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

അതിമനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago