ബോക്‌സ് ഓഫീസ് വേട്ട തുടര്‍ന്ന് കമല്‍ഹാസന്‍ ചിത്രം വിക്രം. റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി വാരിക്കൂട്ടി. സമീപകാലത്ത് ഏഴ് ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് 100 കോടി കളക്ട് ചെയ്ത സിനിമയെന്ന നേട്ടവും വിക്രം സ്വന്തമാക്കി. തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ വന്‍ വരവേല്‍പ്പാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിവിധ ഭാഷകളിലായി റിലീസ് ചെയ്ത വിക്രം ആഗോള തലത്തില്‍ ഇതിനോടകം 300 കോടിക്ക് അടുത്ത് കളക്ട് ചെയ്തതായാണ് വിവരം. അഞ്ച് ദിവസം കൊണ്ടാണ് ചിത്രം 200 കോടി ക്ലബിലെത്തിയത്. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയവരും വിക്രമില്‍ അഭിനയിച്ചിട്ടുണ്ട്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…
മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…