Tovino Thomas
വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് മലയാള സിനിമയില്‍ താരമായി മാറിയ അഭിനേതാവാണ് ടൊവിനോ തോമസ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയിലൂടെ ടൊവിനോ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ടു. ടൊവിനോയ്ക്ക് നിരവധി ആരാധകരും ഇപ്പോള്‍ ഉണ്ട്.
ടൊവിനോയെ ആരാധകര്‍ ‘ഇച്ചായാ’ എന്നാണ് വിളിക്കുന്നത്. ഈ വിളി തനിക്ക് ഇഷ്ടമല്ലെന്ന് ടൊവിനോ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഇച്ചായാ വിളി അത്ര നിഷ്‌കളങ്കമായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് ടൊവിനോ പുതിയ അഭിമുഖത്തില്‍ ആവര്‍ത്തിക്കുന്നത്. അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞിട്ടും പലരും അത് ആവര്‍ത്തിക്കുകയാണെന്നും ടൊവിനോ പറയുന്നു.
‘ നിങ്ങള്‍ക്ക് ഒരു കുഴപ്പവും തോന്നുന്നില്ലേ ആ വിളിയില്‍? ഞാന്‍ പറഞ്ഞിട്ടും ആളുകള്‍ ഇപ്പോഴുംഴും എന്നെ ഇച്ചായാ എന്നല്ലേ വിളിക്കുന്നത്. ഇനിയും ഞാനത് പറയണോ. അത് ഭയങ്കര നിഷ്‌കളങ്കമായ വിളിയാണെന്ന് വിചാരിക്കുന്നവരും ഉണ്ടാകാം. പക്ഷേ നിഷ്‌കളങ്കത അല്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാന്‍ എത്രയോ തവണ പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കരുതെന്ന്,’ ടൊവിനോ പറഞ്ഞു.
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില് എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…