മറ്റൊരു കുഞ്ഞിക്കാലിനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ലോകം. കപൂർ താര കുടുംബത്തിലേക്കാണ് ഒരു അതിഥികൂടി എത്തുന്നത്. വേറാരുമല്ല അനിൽ കപൂറിന്റെ മകൾ സോനം കപൂറാണ് ഇപ്പോൾ നിറവയറിലുള്ളത്.
സോനത്തിന്റെ മെറ്റേണിറ്റി ഫൊട്ടോഷൂട്ട് ആഘോഷമാക്കുകയാണ് ആരാധകർ. നിറവയറുമായി വെള്ള ഡ്രെസിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് താരത്തിന്റെ ജീവിത പങ്കാളി.
കപൂർ കുടുംബത്തിൽ നിന്ന് എത്തിയതാണെങ്കിലും ബോളിവുഡിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സോനം കപൂർ. 2007ൽ സാവരിയ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ശ്രദ്ധേയമായ പല വേഷങ്ങളും താരം അഭിനയിച്ച് ഫലിപ്പിച്ചു.
ദേശീയ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും സോനം കപൂരിന്റെ കൈകളിലെത്തി. 2012 മുതൽ 2016 വരെ ഇന്ത്യയിലെ വരുമാനത്തിന്റെ പ്രസിദ്ധിയിലും അറിയപ്പെടുന്ന ആദ്യ നൂറു താരങ്ങളുടെ ഫോർബ്സ് പട്ടികയിലും താരം ഇടംപിടിച്ചിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ നിര്യാണത്തില്‍…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
പുഷ്പ 2 പ്രിമീയര്‍ പ്രദര്‍ശത്തിനിടെ ഉണ്ടായ തിക്കിലും…
അതീവ ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…