ബോളിവുഡിൽ തന്റെ അഭിനയ മികവുകൊണ്ടും ശബ്ദംകൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പരിണീതി ചോപ്ര. സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് താരത്തെ പിന്തുടരുന്നത്.
ആ ആരാധകരുമായി സംവദിക്കാനും അവർക്കായി ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനും പരിണീതിയും സമയം കണ്ടെത്താറുണ്ട്. അത്തരത്തിൽ സ്വിം സ്യൂട്ടിലുള്ള ഒരു ഗ്ലാമറസ് ഫൊട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഇന്തോനേഷ്യയിലെ കക്കാബാൻഡ് ദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരം. കടലിൽ ബോട്ടിൽ സഞ്ചരിച്ചും സ്കൂബ ഡൈവിങ് നടത്തിയുമെല്ലാം യാത്ര ആനന്ദകരമാക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളും നേരത്തെ പങ്കുവെച്ചിരുന്നു.
സിനിമയിൽ പബ്ലിക് റിലേഷൻസ് കൺസൾട്ടന്റ് ആയി കരിയർ തുടങ്ങിയ പരിണീതി പിന്നീട് ബോളിവുഡിൽ മാറ്റി നിർത്താനാവാത്ത വിധം തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു. അഭിനേത്രിയായും ഗായികയായുമെല്ലാം തിളങ്ങാൻ ഈ മൾട്ടി ടാലന്റഡ് സ്റ്റാറിന് സാധിച്ചു. 2011ൽ ലേഡീസ് വേസസ് റിക്കി ഭാൽ എന്ന ചിത്രത്തിലൂടെയാണ് പരിണീതി ചോപ്രയുടെ അഭിനയ അരങ്ങേറ്റം.
പിന്നീട് കൃത്യമായ ഇടവേളകളിൽ ബിഗ്സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ താരം പിന്നണി ഗാന രംഗത്തും തന്റെ മികവ് തെളിയിച്ചു. ദേശീയ അവാർഡ് ഉൾപ്പടെ താരത്തെ തേടി വന്നു. രണ്ട് ഫിലിം ഫെയർ പുരസ്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്.
നവാഗതനായ അദ്വൈത് നായര് സംവിധാനം ചെയ്യുന്ന 'ചത്താ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.ഇന്സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്.…
'96' എന്ന ചിത്രത്തിലൂടെ മലയാളികള്ക്കടക്കം പ്രിയങ്കരിയായ നടിയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്.…