Categories: latest news

മമ്മൂക്കയുടെ ഫ്രെയ്മിൽ അതിഥി; സന്തോഷം അടക്കാനാവാതെ താരം, ചിത്രങ്ങൾ

മെഗാ സ്റ്റാർ മമ്മൂക്കയുടെ കൂടെ ഒരു ചിത്രത്തിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ വന്നു പോയിട്ടുണ്ട്. മമ്മൂക്കയ്ക്കൊപ്പം ഫൊട്ടോ എടുത്തവരും ഒരുപാടുണ്ടാവും. എന്നാൽ മമ്മൂട്ടിയുടെ ഫ്രെയ്മിൽ ഇടംപിടിക്കാൻ ഒരു പ്രത്യേക ഭാഗ്യം വേണം.

അതിഥി രവിക്കാണ് ഇപ്പോൾ ആ ഭാഗ്യം ലഭിച്ചത്. മമ്മൂട്ടിയുടെ സെൽഫി ക്ലിക്ക് പങ്കുവെച്ച് ആ സന്തോഷം ആരാധകരെയും അറിയിച്ചിരിക്കുകയാണ് താരം. ‘ബഷീര്‍, മെഗാ ക്ലിക്ക് ഓഫ് മൈ ലൈഫ്’ എന്ന അടിക്കുറിപ്പോടെയാണ് താരം മമ്മൂട്ടിയുമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.

മമ്മൂട്ടി തന്നെ എടുത്ത ചിത്രങ്ങളും അതിഥി പങ്കുവെച്ച ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. നേരത്തേ ‘എന്റെ നാരായണിക്ക്’ എന്ന ഷോര്‍ട്ട് ഫിലിമില്‍ നാരായണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അതിഥിയായിരുന്നു. മതിലുകളിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ബഷീറെന്നും നായികയുടെ പേര് നാരായണിയെന്നുമാണ്.

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമാ പ്രേമികളുടെ ഇടയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത നടിയാണ് അതിഥി രവി. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്ത് വന്ന ട്വല്‍ത്ത് മാന്‍ ആയിരുന്നു അതിഥിയുടെ ഏറ്റവും അവസാനമായി പുറത്ത് വന്ന ചിത്രം.

ജോയൽ മാത്യൂസ്

Recent Posts

ഗംഭീര പോസുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ചിരിച്ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

മനോഹരിയായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago