മലയാളത്തിൽ നിന്നും ഹിന്ദി സിനിമ ലോകത്തെത്തിയ താരങ്ങളിലൊരാളാണ് മാളവിക മോഹനൻ, ഛായഗ്രകൻ കെ.യു മോഹനന്റെ മകളായ മാളവിക പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായിട്ടാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.
അഭിനയത്തിനൊപ്പം തന്നെ മോഡലിങ്ങും മുന്നോട്ട് കൊണ്ടുപോകുന്ന മാളവിക അത്തരം ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
സുവർണ നിറത്തിലുള്ള ഗ്ലിറ്ററിങ്ങോടുകൂടിയ നീളൻ ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്. ചുരുണ്ട മുടിയും താരത്തിന്റെ അളവഴകും ഫൊട്ടോ കൂടുതൽ മനോഹരമാക്കുന്നു.
ആദ്യ ചിത്രം പുറത്തിറങ്ങി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം നിർണായകം എത്തുന്നത്. പിന്നീട് കന്നഡയിൽ അഭിനയിച്ച് മാളവിക ബിയോണ്ട് ദി ക്ലൗഡ്സിലൂടെ ഹിന്ദി അരങ്ങേറ്റവും നടത്തി.
മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരം എന്നാൽ പിന്നീട് അഭിനയച്ചത് രജനികാന്തിന്റെ പേട്ടയിലാണ്. വിജയിയുടെ മാസ്റ്റർ, ധനൂഷിന്റെ മാരൻ എന്നിങ്ങനെ സൂപ്പർ താര ചിത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ മാളവിക പ്രത്യക്ഷപ്പെടാറുള്ളത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…