മലയാളത്തിൽ നിന്നും തുടങ്ങി തെന്നിന്ത്യയാകെ ഇളക്കി മറിച്ച് തന്റെ അഭിനയം ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് കീർത്തി സുരേഷ്. ഇവിടെ നിന്നെല്ലാം നിരവധി ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്.
ഇത്തരത്തിൽ തന്റെ ഫോളോവേഴ്സ് ആയിട്ടുള്ളവരെ ഒരു തരത്തിലും കീർത്തി നിരാശരാക്കുകയുമില്ല. കൃത്യമായ ഇടവേളകളിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചും ഫൊട്ടോസും വീഡിയോസുമായും താരം ഇൻസ്റ്റാ വാളിൽ പ്രത്യക്ഷപ്പെടാുണ്ട്.
കഴിഞ്ഞ ദിവസവും ഇങ്ങനെ ഒരു പോസ്റ്റ് താരം ചെയ്തു. ഓറഞ്ച് നിറത്തിലുള്ള ഡ്രെസ് അണിഞ്ഞ് സ്റ്റൈലൻ ലുക്കിൽ ക്യാമറയ്ക്ക് പോസ് ചെയ്യുകയാണ് താരം. പോസ്റ്റ് എത്തി മണിക്കൂറുകൾക്കുള്ളിൽ ആരാധകരും സഹതാരങ്ങളും പോസ്റ്റിന് താഴെ കമന്റുമായി എത്തി.
ബാലതാരമായി സിനിമയിലെത്തിയ കീർത്തി ലീഡ് റോളിൽ ആദ്യമായി അഭിനയിക്കുന്നത് മോഹൻലാൽ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി. പിന്നീട് കോളിവുഡിലും ടോളിവുഡിലും മാത്രമാണ് താരം അഭിനയിച്ചുകൊണ്ടിരുന്നത്.
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ കീർത്തി ടൊവീനോയുടെ നായികയായാകും ഇനി ബിഗ് സ്ക്രീനിലെത്തുന്നത്. വാശി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…