മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാനിയ ഇയ്യപ്പൻ. ഹോട്ട്, ഗ്ലാമറസ് ലുക്കുകളിൽ മിക്കപ്പോഴും കാണാറുള്ള താരത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാവുകയാണ്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
മഞ്ഞ ജാക്കറ്റിലുള്ള താരത്തിന്റെ ചിത്രത്തിന് താഴെ കമന്റ് ബോക്സിൽ തിക്കിതിരക്കുകയാണ് ആരാധകർ. സമൂഹ മാധ്യമങ്ങളിൽ സജീവ സാനിധ്യമാണ് സാനിയ.
നർത്തകി എന്ന നിലയിലാണ് സാനിയ മലയാളി പ്രേക്ഷകരുടെ മുന്നിൽ ആദ്യം എത്തുന്നത്. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് സാനിയ ശ്രദ്ധിക്കപ്പെടുന്നത്.
പിന്നാലെ സിനിമയിലേക്കും അവസരം ലഭിച്ചു. ബാല്യകാല സഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ ബാലതാരമായി എത്തിയ സാനിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 2018ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലാണ്. സിനിമയിലെ പ്രകടനം താരത്തിന് നിരവധി പുരസ്കാരങ്ങളും പ്രേക്ഷക പ്രശംസയും നേടികൊടുത്തു.
ലൂസിഫർ, പ്രീസ്റ്റ് തുടങ്ങി സൂപ്പർ താര ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. ദുൽഖർ സൽമാൻ നായകനായി എത്തിയ സല്യൂട്ടാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…