Categories: latest news

കറുപ്പിൽ റെബയുടെ ഗ്ലാമറസ് ലുക്ക്; വൈറലായി ചിത്രങ്ങൾ

ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമ രംഗത്ത് ചുവടുറപ്പിക്കുന്ന നടിമാരിൽ ഒരാളാണ് റെബ ജോൺ മോനിക്ക. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം.

അത്തരത്തിൽ കഴിഞ്ഞ ദിവസം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കറുത്ത ഫ്രോക്ക് അണിഞ്ഞ് ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

മോഡലിങ്ങിലൂടെയാണ് താരം സിനിമ രംഗത്തേക്ക് എത്തുന്നത്. ദാത്രിയുടെ അടക്കം പരസ്യ ചിത്രങ്ങളിലൂടെയാണ് റെബ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിലെ മിടുക്കി എന്ന റിയാലിറ്റി ഷോയിൽ സെക്കൻഡ് റണ്ണർഅപ്പുകൂടിയായിരുന്നു താരം.

2016ൽ ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് റീബയുടെ സിനിമ അരങ്ങേറ്റം. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിൽ നീരജ് മാധവിന്റെ നായികയായാണ് താരം എത്തിയത്. ഫൊറൻസിക് എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടവും ശ്രദ്ധ നേടി.

ഇതിനിടയിൽ കോളിവുഡിലും റീബ തന്റെ സാനിധ്യം അറിയിച്ചു. ജാരുഗണ്ഡിയാണ് അരങ്ങേറ്റ ചിത്രം. ദളപതി വിജയിയുടെ ബിഗിലിലും റെബ ഒരു സുപ്രധാന വേഷം ചെയ്തിരുന്നു. ഇപ്പോൾ തെലുങ്കിൽ തന്റെ ആദ്യ സിനിമയുടെ പണിപ്പുരയിലാണ് താരം.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ.ഇന്‍സ്റ്റഗ്രാമിലാണ് താരം…

11 hours ago

ഗ്ലാമറസ് പോസുമായി ഹണി റോസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്.…

11 hours ago

മനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗംഭീര ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 days ago