Categories: latest news

നെഞ്ചിലെ ടാറ്റുവും ലില്ലി പൂക്കളും; മാളവിക നായരുടെ ഫൊട്ടോഷൂട്ട് വൈറൽ

മലയാളത്തിൽ നിന്നും തമിഴ് വഴി തെലുങ്കിലെത്തി അവിടെ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് മാളവിക നായർ. ഇൻസ്റ്റാഗ്രാമിലും സജീവ സാനിധ്യമായ മാളവികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുന്നു.

താരം തന്നെയാണ് തന്റെ ഇൻസ്റ്റാ വാളിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നെഞ്ചിലെ ടാറ്റു കാണുന്ന തരത്തിലുള്ള ടോപ്പ് ധരിച്ചാണ് മാളവിക ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. കൈയിലെ ലില്ലി പൂക്കളും ഫൊട്ടോഷൂട്ടിനെ ആകർഷണമാക്കുന്നു.

ഡൽഹി മലയാളിയായ മാളവിക നായർ എന്നാൽ പഠിച്ചത് കേരളത്തിൽ തന്നെയായിരുന്നു. മോഡലിങ്ങിലൂടെയാണ് മാളവികയും അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

ദുൽഖർ സൽമാൻ ചിത്രം ഉസ്താദ് ഹോട്ടലിൽ ഹൂറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു മാളവികയുടെ സിനിമ അരങ്ങേറ്റം. കർമ്മയോദ്ധ, പുതിയ തീരങ്ങൾ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.

കുക്കു എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ച മാളവികയുടെ തെലുങ്കു അരങ്ങേറ്റം 2015ൽ പുറത്തിറങ്ങിയ യെവഡെ സുഹ്രഹ്മണ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് തെലുങ്കിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

3 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

4 hours ago

സാരിയില്‍ അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

23 hours ago