ശ്രീദേവി – ബോണി കപൂർ ദമ്പതികളുടെ മൂത്ത മകളായ ജാൻവി കപൂർ ബോളിവുഡിലെ താരപുത്രിമാരിൽ ശ്രദ്ധേയയാണ്. സിനിമ അഭിനയ രംഗത്ത് സജീവമാകാനൊരുങ്ങുന്ന ജാൻവി ഇതിനോടകം തന്നെ ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.
ഇപ്പോൾ ബെർലിനിൽ അവധിക്കാലം ആഘോഷിക്കുകയാണ് ജാൻവി. ബെർലിൻ നഗരത്തിൽ നിന്ന് താരം ഇൻസ്റ്റയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
2018ൽ പുറത്തിറങ്ങയ ദഡക് ആണ് ജാൻവിയുടെ അരങ്ങേറ്റ ചിത്രം. 2020ൽ പുറത്തിറങ്ങിയ ഗുഞ്ജൻ സക്സേന എന്ന ചിത്രത്തിൽ ജാൻവിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. റൂഹിയാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.
1997 മാർച്ച് 6ന് ആണ് ജാൻവിയുടെ ജനനം. ബോളിവുഡിലെ പ്രബലരായ കപൂർ കുടുംബത്തിലെ പിന്മുറക്കാരിയാണ് ജാൻവി. ഇന്ത്യൻ സിനിമയിലെ ആദ്യ വനിത സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ശ്രീദേവിയുടെ മകളായ ജാൻവിയിൽ നിന്നും ബോളിവുഡിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…
ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ 2'വിൽ മലയാളത്തിൽ നിന്ന്…
കോടികൾ മുടക്കി നിർമ്മിച്ച് തിയേറ്ററുകളിൽ വൻ പരാജയമായി…
പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…
പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന…
ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്‍…