Categories: latest news

ഇൻസ്റ്റാഗ്രാമിൽ തുടരെ തുടരെ ചിത്രങ്ങൾ പങ്കുവെച്ച് നസ്രിയ; കാരണമിതാണ്

മലയാളികളുടെ പ്രയപ്പെട്ട താരങ്ങളിലൊരാളാണ് നസ്രിയ നസീം. അവതാരിക, ഗായിക, അഭിനേത്രി എന്നീ നിലകളിലെല്ലാം തിളങ്ങിയ താരം വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഒരു ഇടവളയെടുത്തിരുന്നു. ഇപ്പോഴിത ഒരു തെലുങ്ക് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരം ഇപ്പോൾ ദിവസവും തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നുണ്ട്.

ടെലിവിഷന്‍ റിയാലിറ്റി ഷോ അവതാരികയായി പ്രേക്ഷകർക്ക് മുന്നിലെത്തി ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യയിലെ തന്നെ പ്രമുഖ നായികാ നടിയായി വളർന്ന താരമാണ് നസ്രിയ നസ്റിന്‍. മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത പളുങ്കാണ് താരത്തിന്റെ ആദ്യം ചിത്രം.

മമ്മൂട്ടിയോടൊപ്പം തന്നെ പ്രമാണി എന്ന ചിത്രത്തിലും മോഹന്‍ലിനോടൊപ്പം ഒരുനാള്‍ വരും എന്ന ചിത്രത്തിലും ബാലതാരമായി നസ്രിയ അഭിനയിച്ചു. മാഡ് ഡാഡ് ആയിരുന്നു നസ്രിയ നായികയായി അരങ്ങേറ്റം കുറിച്ച ആദ്യം ചിത്രം. നേരത്തില്‍ നിവിന്‍ പോളിയുടെ നായികയായ നടി ഇതേ ചിത്രത്തിന്റെ റിമേക്കിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.

സലാലാ മൊബൈൽസ്, രാജാ റാണി, നെയ്യാണ്ടി, ഓം ശാന്തി ഓശാന, വായ് മൂടി പേസവും, സംസാരം ആരോഗ്യത്തിന് ഹാനികരം, ബാംഗളൂർ ഡേയ്സ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച നസ്രിയ 2014 ല്‍ ഫഹദിനെ വിവാഹം ചെയ്തതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം 2018 ൽ അഞ്‌ജലി മേനോൻ സംവിധാനം നിർവഹിച്ച കൂടെ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നത്.

വരത്തന്‍, കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിലും താരം പങ്കാളിയായി. 2020 ല്‍ ട്രാന്‍സ്, മണിയറിയിലെ അശോകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നസ്രിയയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം തെലുങ്ക് ചിത്രമായ അണേട സുന്ദരാനികിയാണ്.

ജോയൽ മാത്യൂസ്

Recent Posts

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

2 hours ago

മനോഹരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago