Kamal Haasan and Surya
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം തിയറ്ററുകളില്‍ വന്‍ വിജയമായിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍ 200 കോടി കടന്നു. കേരളത്തിലും മികച്ച പ്രതികരണമാണ് വിക്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ എന്നിവര്‍ തകര്‍ത്തഭിനയിച്ച വിക്രം ആരാധകരെ സംബന്ധിച്ചിടുത്തോളം വലിയൊരു മാസ് വിരുന്നായിരുന്നു. ക്ലൈമാകില്‍ മാത്രം എത്തുന്ന സൂര്യ വിക്രമില്‍ അതിഥി വേഷമാണ് ചെയ്തിരിക്കുന്നത്. റോളക്‌സ് എന്നാണ് സൂര്യയുടെ കഥാപാത്രത്തിന്റെ പേര്.
Vikram
വിക്രം മൂന്നാം ഭാഗവും ഉടന്‍ വരുമെന്നാണ് ഉലകനായകന്‍ കമല്‍ഹാസന്‍ തന്നെ ഇപ്പോള്‍ പറയുന്നത്. അടുത്ത ഭാഗത്തില്‍ തനിക്കൊപ്പം സൂര്യ മുഴുനീള കഥാപാത്രമായി ഉണ്ടാകുമെന്നാണ് കമല്‍ഹാസന്റെ വെളിപ്പെടുത്തല്‍.
കമല്‍ഹാസനും സൂര്യയും നായകനും വില്ലനുമായി അടുത്ത ഭാഗത്ത് എത്തും. ലോകേഷ് കനകരാജ് തന്നെ ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് വിവരം. ഈ വാര്‍ത്ത അറിഞ്ഞതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…