Categories: latest news

ചന്ദ്രനുദിച്ചതുപോലെ; കലക്കൻ ലുക്കിൽ ഗോപിക രമേശ്, ചിത്രങ്ങൾ കാണാം

മലയാളത്തിലെ പുതുമുഖ താരങ്ങളിൽ ശ്രദ്ധേയയാണ് ഗോപിക രമേശ്. അഭിനേത്രിയെന്ന നിലയിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങുന്ന ഗോപിക ഇതിനോടകം തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. ഫാഷൻ ഡിസൈനർ കൂടിയായ ഗോപികയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ടും വൈറലാവുകയാണ്. താരം തന്നെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

സുഴൽ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനോട് അനുബന്ധച്ചാണ് താരത്തിന്റെ പോസ്റ്റ്. ചന്ദ്രൻ എന്ന തോന്നിക്കുന്ന തരത്തിലുള്ള ഒരു പശ്ചാത്തലത്തിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

ചുവപ്പ് നിറത്തിലുള്ള നീളൻ ഫ്രോക്കാണ് താരം അണിഞ്ഞിരിക്കുന്നത്. യുവ ലേഡി ഫൊട്ടോഗ്രാഫർ മെറിൻ ജോർജാണ് ചിത്രം പകർത്തിയിരിക്കുന്നത്.

തണ്ണീർ മത്തൻ ദിനങ്ങൾ ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമ അരങ്ങേറ്റം. 2000 ജൂലൈ 5ന് ആണ് കൊച്ചി സ്വദേശിയായ ഗോപികയുടെ ജനനം. ഫോർ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

ജോയൽ മാത്യൂസ്

Recent Posts

ഞാന്‍ ജീവനോടെ ഉണ്ട്; വ്യാജ വാര്‍ത്തകള്‍ മറുപടിയുമായി കാജല്‍ അഗര്‍വാള്‍

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

10 hours ago

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…

10 hours ago

അച്ഛന്റെയും അമ്മയുടെയും നമ്പര്‍ പോലും തന്റെ കൈയ്യില്‍ ഇല്ല; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

10 hours ago

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago