മൂത്തോൻ, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയായ ബോളിവുഡ് താരമാണ് ശോഭിത ദുലിപാല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.
ശോഭിത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ചർച്ചയാവുകയാണ്. സുവർണ നിറത്തിലുള്ള സാരിയാണിഞ്ഞാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. “പാതി സ്ത്രീയും പാതി കാറ്റും ആയിരിക്കുമ്പോൾ നിങ്ങൾ നിങ്ങളെ തന്നെ എന്തുവിളിക്കും?” അടിക്കുറിപ്പിൽ താരം ചോദിക്കുന്നു.
ആന്ധ്രപ്രദേശ് സ്വദേശിനിയായ ശോഭിത മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 2013 ഫെമിന മിസ് ഇന്ത്യ എർത് ടൈറ്റിൽ വിന്നറായിരുന്നു. നിരവധി പരസ്യ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ താരത്തിന്റെ അഭിനയ ജീവിതത്തിലെ പുതിയ കാൽവയ്പ്പായി. 2016 പുറത്തിറങ്ങിയ രാമൻ രാഘവ് 2.0 ആണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം.
മലയാളത്തിൽ മൂത്തോനിലെയും കുറുപ്പിലെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു. പൊന്നിയൻ സെൽവനാണ് ശോഭിതയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ എടുത്തു പറയേണ്ടത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…