Categories: latest news

ലേഡി ഇൻ റെഡ്; വൈറലായി സാറ അലി ഖാന്റെ ഗ്ലാമറസ് ഫൊട്ടോഷൂട്ട്

ചുവപ്പണിഞ്ഞ് അതീവ ഗ്ലാമറസ് ലുക്കിലുള്ള സാറ അലി ഖാന്റെ ഫൊട്ടോഷൂട്ടാണ് ബോളിവുഡിലെ കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന ചർച്ച വിഷയങ്ങളിലൊന്ന്. താരം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

പിതാവ് സെയ്ഫ് അലി ഖാന്റെ പിന്നാലെ അഭിനയ ലോകത്തേക്ക് എത്തിയ സാറ തന്റെതായ സ്ഥാനം ഇതിനോടകം ഹിന്ദി സിനിമ ലോകത്ത് ഉറപ്പിച്ചു കഴിഞ്ഞു. അഭിനയത്തോടൊപ്പം തന്നെ സമൂഹമാധ്യമങ്ങൾ വഴി തന്റെ ആരാധകർക്കൊപ്പം നിരന്തരം സമ്പർക്കം പുലർത്താനും സാറ ശ്രമിക്കാറുണ്ട്.

സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെ മൂത്ത മകളാണ് സാറ അലി ഖാൻ. 26കാരിയായ സാറ 2018ലാണ് തന്റെ സിനിമ ജീവിത്തിന് തുടക്കം കുറിക്കുന്നത് അഭിഷേക് കപൂറിന്റെ കേദാർനാഥാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം.

കേദാർനാഥിലെ പ്രകടനത്തിലൂടെ തന്നെ താരം ബോളിവുഡിൽ തന്റെ വരവറിയിച്ചു. ഫിലിം ഫെയർ ഉൾപ്പടെ മൂന്ന് അവാർഡുകളാണ് ചിത്രത്തിലെ അഭിനയം സാറ അലി ഖാന് സമ്മാനിച്ചത്.

ഇസ്താംബുളിലെ അവധിക്കാല ആഘോഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. യാത്രയ്ക്കിടയിൽ പകർത്തിയ ബിക്കിനി ചിത്രങ്ങളും താരം ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ.ഇന്‍സ്റ്റഗ്രാമിലാണ് താരം…

9 hours ago

ഗ്ലാമറസ് പോസുമായി ഹണി റോസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹണി റോസ്.…

9 hours ago

മനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗംഭീര ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 days ago