Categories: latest news

കണ്ണുകളിൽ തീയൊളിപ്പിച്ച് യാഷിക; വൈറലായി ചിത്രങ്ങൾ

തമിഴ് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന യുവ താരങ്ങളിലൊരാളാണ് യാഷിക ആനന്ദ്. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ താരം മറ്റൊരു മനോഹര ഫൊട്ടോഷൂട്ടിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

നീല കുപ്പായത്തിലാണ് ഇത്തവണ താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മോഡലിങ്ങിൽ ഇതിനോടകം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ താരത്തിന്റെ ആരെയും മയക്കുന്ന നോട്ടമാണ് ഫൊട്ടോയിലെ പ്രധാന ആകർഷണം.

വാഹനപകടത്തെ തുടർന്നുണ്ടായ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് താരം സമൂഹ മാധ്യമങ്ങളിൽ നടത്തിയിരിക്കുന്നത്. വൈകാതെ സിനിമയിലേക്കും താരം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇൻസ്റ്റാഗ്രാമിലൂടെ തന്നെയാണ് യാഷിക തന്റെ കരിയറിനും തുടക്കം കുറിക്കുന്നത്. ഇനിമൈ ഇപ്പടിത്താൻ എന്ന ചിത്രത്തിലൂടെയാണ് സിനിമ അരങ്ങേറ്റം. നർത്തകി കൂടിയായ താരത്തിന്റെ റീൽസിനെല്ലാം വലിയ പ്രതികരണമാണ് ലഭിക്കാറുള്ളത്.

ബിഗ് ബോസ് തമിഴിലൂടെയാണ് താരം പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയകുന്നത്. ഇതിനിടയിൽ പല വിവാദങ്ങളിലും ഈ 22കാരിയുടെ പേര് പല തവണ ഉയർന്നു കേട്ടു.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

16 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

22 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

22 hours ago