Categories: latest news

‘ആഹാ സുന്ദരി’; കലക്കൻ ഫൊട്ടോസുമായി നസ്രിയ നസീം

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമ ലോകത്തേക്ക് തിരിച്ചെത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക നസ്രിയ നസീം. നാനി നായകനാകുന്ന ആഹാ സുന്ദര എന്ന തെലുങ്ക് ചിത്രമാണ് താരത്തിന്റെ റിലീസിനെത്തുന്ന ചിത്രം.

സിനിമയുടെ പ്രെമോഷൻ പരിപാടികളിൽ സജീവമാണ് ഇപ്പോൾ താരം. സമൂഹ മാധ്യമങ്ങളിലും നസ്രിയ ഇപ്പോൾ അടിക്കടി ഫൊട്ടോസ് പങ്കുവെക്കുന്നുണ്ട്. അത്തരത്തിൽ ഏറ്റവും ഒടുവിൽ പങ്കുവെച്ച ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

കുട്ടി ടെലിവിഷൻ അവതാരികയായാണ് നസ്രിയ മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഏഷ്യനെറ്റിന്റെ മഞ്ച് സ്റ്റാർ സിങ്ങർ ഉൾപ്പടെയുള്ള പരിപാടികൾ ഹോസ്റ്റ് ചെയ്തത് നസ്രിയ ആയിരുന്നു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നസ്രിയയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നിവയിലൂടെ നസ്രിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി. സൂപ്പര്‍താരം ഫഹദ് ഫാസിലാണ് നസ്രിയയുടെ ജീവിതപങ്കാളി.

ജോയൽ മാത്യൂസ്

Recent Posts

ദൃഷ്ടിദോഷം മാറാന്‍ അടക്കം പൂച്ചകളെ വളര്‍ത്തുന്നത് സഹായിക്കും; അനു ജോസഫ്

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് അനു ജോസഫ്.…

10 hours ago

ചപ്പാത്തി നഹീ..ചോര്‍ ചോര്‍; രമണന്‍ റീലുമായി വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

10 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍.…

16 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…

16 hours ago

മനോഹര ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

16 hours ago