Categories: Gossips

ലോഹിതദാസുമായി തനിക്കുണ്ടായിരുന്ന ബന്ധം തെറ്റിദ്ധരിക്കപ്പെട്ടു; മീര ജാസ്മിന് പറയാനുള്ളത്

ലോഹിതദാസുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന നടിയാണ് മീര ജാസ്മില്‍. അക്കാലത്ത് മീര ഒരു അഭിമുഖത്തില്‍ ലോഹിതദാസുമായുള്ള ബന്ധത്തെ കുറിച്ച് മനസ് തുറന്നിട്ടുണ്ട്. ലോഹിതദാസ് വഴി സിനിമയിലെത്താന്‍ സാധിച്ചത് വലിയ ഭാഗ്യമായാണ് താന്‍ കാണുന്നതെന്ന് മീര പറഞ്ഞു. ലോഹി അങ്കിള്‍ എന്റെ ഗോഡ്ഫാദര്‍ ആണെന്ന് അഭിമാനത്തോടെ ഞാന്‍ പറയും. അദ്ദേഹം വഴി സിനിമയിലെത്താന്‍ സാധിച്ചത് എന്റെ യോഗമാണ്. നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹമെന്നും മീര പറഞ്ഞു.

‘സിനിമയില്‍ അഭിനയിക്കുന്നവരും സംവിധായകരും അങ്ങനെ പലരും ചോദിച്ചിട്ടുണ്ട് ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ടോ എന്ന്. നീയും നിന്റെയൊരു ലോഹി അങ്കിളും എന്ന് പറഞ്ഞ് പലരും പരിഹസിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ടോ എന്ന് പരിഹസിച്ച് ചോദിക്കുന്നവരോട് ഞാന്‍ അഭിമാനത്തോടെ പറയും ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ട്. ഷോ ഓഫ് എന്നൊക്കെ പറഞ്ഞ് ആ സമയത്ത് പലരും എന്നെ കളിയാക്കിയിട്ടുണ്ട്,’ മീര ജാസ്മിന്‍ പറഞ്ഞു.

Meera Jasmine and Lohithadas

ലോഹിതദാസ് തനിക്ക് പ്രിയപ്പെട്ട ഗുരുവാണെന്ന് മീര പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍, മീര ജാസ്മിന്‍-ലോഹിതദാസ് ബന്ധം അക്കാലത്ത് ഗോസിപ്പ് കോളങ്ങളിലും ഇടംപിടിച്ചിരുന്നു. മീര ജാസ്മിന്‍ തങ്ങളുടെ കുടുംബത്തിലെ സമാധാനം തകര്‍ത്തിട്ടുണ്ടെന്നാണ് പണ്ട് ഒരു അഭിമുഖത്തില്‍ ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് പറഞ്ഞിട്ടുള്ളത്. മീരയ്ക്ക് ലോഹിതദാസിനോടുള്ള ബന്ധം അല്‍പ്പം പൊസസീവ് ആയിരുന്നെന്നും അത് പലപ്പോഴും തെറ്റായി ചിത്രീകരിക്കപ്പെട്ടത് തങ്ങളുടെ കുടുംബ ജീവിതത്തിലും പ്രശ്നങ്ങള്‍ക്ക് കാരണമായെന്നുമാണ് സിന്ധു പണ്ട് പറഞ്ഞത്.

മലയാളികള്‍ക്ക് പ്രിയപ്പെട്ട അഭിനേത്രിയാണ് മീര ജാസ്മിന്‍. 2001 ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിന്‍ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാനിലും മീര നായികയായി അഭിനയിച്ചു.

 

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

6 hours ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

6 hours ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

6 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

13 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago