Categories: latest news

റംസാനൊപ്പം സാനിയയുടെ ഏറ്റവും പുതിയ ഫൊട്ടൊഷൂട്ട്; ചിത്രങ്ങൾ കാണാം

മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ താരമാണ് സാനിയ ഇയ്യപ്പൻ. സമൂഹ മാധ്യമങ്ങളിലും നിറ സാനിധ്യമായ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

കൂട്ടുകാരൻ റംസാൻ മുഹമ്മദിനൊപ്പമുള്ള ഒരു ഫൊട്ടൊഷൂട്ടിൽ നിന്നുള്ള ചിത്രമാണ് സാനിയ സ്വന്തം വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഇതേ ഫൊട്ടൊഷൂട്ടിലെ മറ്റൊരു ചിത്രം റംസാൻ അദ്ദേഹത്തിന്റെ പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

അടിസ്ഥാനപരമായ നർത്തകരായ ഇരുവരും മികച്ച സൗഹൃദമാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിനോടകം തന്നെ മലയാളത്തിലെ പല ബ്ലോക്ക്ബസ്റ്ററുകളുടെയും ഭാഗമാകാനും ഇരുവർക്കും സാധിച്ചിട്ടുണ്ട്. ലൂസിഫറിലെ സാനിയയുടെ കഥാപാത്രവും ഭീഷ്മ പർവ്വത്തിലെ റംസാന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ മുന്നിലേക്ക് കടന്നു വരുന്നത്. മുൻപ് വേറെയും പരിപാടികളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഒരു ബ്രേക്ക് ലഭിക്കുന്നത് ഡി ഫോർ ഡാൻസിലെ മിന്നും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.

അടുത്തിടെ റംസാനും സാനിയയും ചേർന്ന് പുതിയ ഒരു ഡാൻസ് സംരഭത്തിനും തുടക്കം കുറിച്ചിരുന്നു. ഇൻസ്റ്റഗ്രാം വീഡിയോകളിൽ ഇരുവരുടെയും കോറിയോഗ്രാഫിയും നൃത്ത ചുവടുകളും ഏറെ പ്രശംസ നേടിക്കൊണ്ടിരിക്കുന്നതിനൊപ്പമാണ് മാസ്റ്റർമാരായുള്ള തുടക്കം. നിരവധി ആളുകളാണ് ഇവരുടെ ക്ലാസുകളുടെ ഭാഗമാകാൻ ആഗ്രഹിച്ച് മുന്നോട്ട വന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

9 hours ago

മനോഹരിയായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

9 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

സാരിയില്‍ ചിത്രങ്ങളുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago