Categories: latest news

സ്റ്റൈലിഷ് ലുക്കില്‍ നസ്രിയ; പുതിയ ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി നസ്രിയയുടെ പുതിയ ചിത്രങ്ങള്‍. തെലുങ്ക് അരങ്ങേറ്റത്തിനായുള്ള ഒരുക്കത്തിലാണ് നസ്രിയ.

‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്നത്. നാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വന്തം ശബ്ദത്തില്‍ തന്നെയാണ് നസ്രിയ ഡബ്ബ് ചെയ്യുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനായി നസ്രിയ എത്തിയ ലുക്കാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വളരെ സ്റ്റൈലിഷ് ആയാണ് താരത്തെ ഈ ചിത്രങ്ങളില്‍ കാണുന്നത്.

ചെറുപ്പത്തില്‍ ടെലിവിഷന്‍ താരമായാണ് നസ്രിയ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബാലതാരമായി സിനിമയിലും അരങ്ങേറി. മമ്മൂട്ടിയുടെ മകളായി പളുങ്ക് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് നസ്രിയയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നിവയിലൂടെ നസ്രിയ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി.

സൂപ്പര്‍താരം ഫഹദ് ഫാസിലാണ് നസ്രിയയുടെ ജീവിതപങ്കാളി. വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തെങ്കിലും പിന്നീട് വീണ്ടും സിനിമയില്‍ സജീവമായി. ഇപ്പോള്‍ തന്റെ തെലുങ്ക് അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ് നസ്രിയ.

 

അനില മൂര്‍ത്തി

Recent Posts

ദൃഷ്ടിദോഷം മാറാന്‍ അടക്കം പൂച്ചകളെ വളര്‍ത്തുന്നത് സഹായിക്കും; അനു ജോസഫ്

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് അനു ജോസഫ്.…

5 hours ago

ചപ്പാത്തി നഹീ..ചോര്‍ ചോര്‍; രമണന്‍ റീലുമായി വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

5 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍.…

10 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ മണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…

10 hours ago

മനോഹര ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago