Categories: latest news

ബിഗ് ബോസില്‍ നിന്ന് ഇറങ്ങി പോന്ന ജാസ്മിനെ അഭിനന്ദിച്ച് ജോമോള്‍; ഗ്രേറ്റ്ഫാദറിലെ മമ്മൂട്ടിയെ പോലെ

അങ്ങേയറ്റം നാടകീയമായ മുഹൂര്‍ത്തങ്ങളാണ് ബിഗ് ബോസ് മലയാളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. ഈ സീസണിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു ജാസ്മിന്‍ എം.മൂസ. ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് ജാസ്മിന്‍ ഇന്നലെ മത്സരത്തില്‍ നിന്ന് പടിയിറങ്ങി. ബിഗ് ബോസിന്റെ അനുവാദത്തോടെയാണ് ജാസ്മിന്‍ ബിഗ് ബോസ് ഷോ ക്വിറ്റ് ചെയ്തത്. ജാസ്മിന്റെ നിലപാടിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അതിലൊരാളാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള ജോമോള്‍ ജോസഫ്. ഇന്ന് വരെ ബിഗ് ബോസില്‍ കണ്ട ഏറ്റവും മാസ് സീന്‍ ആണ് ജാസ്മിന്റെ ഇറങ്ങി പോക്കെന്ന് ജോമോള്‍ പറഞ്ഞു. ഗ്രേറ്റ് ഫാദര്‍ സിനിമയില്‍ സിഗരറ്റും കടിച്ചു പിടിച്ച് മമ്മൂട്ടി നടന്നുവരുന്ന സീനിനെയാണ് ജാസ്മിന്‍ ഓര്‍മിപ്പിച്ചതെന്നും ജോമോള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ജോമോള്‍ ജോസഫിന്റെ കുറിപ്പ് വായിക്കാം

ദി ഗ്രേറ്റ് ഫാദര്‍ സിനിമയില്‍ മമ്മൂട്ടി സിഗരറ്റും കടിച്ചു പിടിച്ചു നടന്നു വരുന്ന ഒരു സീന്‍ ഉണ്ട്. കണ്ടു നില്‍ക്കുന്നവര്‍ക്ക് രോമാഞ്ചം ഉണ്ടാക്കുന്ന സീന്‍, ഏറെക്കുറെ ആ സീനിന്റെ ആവര്‍ത്തനം ആയിരുന്നു ഇന്നലെ ബിഗ്‌ബോസില്‍ നടന്നത്.

ബിഗ് ബോസിന്റെ നേരെ നിന്നുകൊണ്ട് ബിഗ്‌ബോസ് ചെയ്യുന്ന തെറ്റുകളെ, ചെയ്യാന്‍ പോകുന്ന തെറ്റുകളെ എണ്ണിയെണ്ണി പറഞ്ഞ്, ബാഗും പാക്ക് ചെയ്ത്, മറ്റ് മത്സരാര്‍ത്ഥികളോട് മുഖത്ത് നോക്കി, ‘നിങ്ങള്‍ക്കും എനിക്കും സെല്‍ഫ് റെസ്‌പെക്ട് ഉണ്ട്, പക്ഷെ എനിക്കതല്‍പ്പം കൂടുതലാണ്, അതിന് 75 ലക്ഷത്തേക്കാളും ഒരു കോടിയേക്കാളും വിലയുണ്ട്, so ഞാന്‍ പോകുന്നു’ എന്നും പറഞ്ഞ് പുറത്തു വന്ന് രണ്ട് ചെടിച്ചട്ടിയും തല്ലി പൊട്ടിച്ച് പൊട്ടിച്ചു, സ്‌മോക്കിങ് റൂമില്‍ പോയി സിഗരറ്റും എടുത്ത് കത്തിച്ചു വലിച്ചുകൊണ്ട് കൊണ്ട് പബ്ലിക് ഏരിയയിലൂടെ ‘this was my dream’ എന്ന് പറഞ്ഞ് സിനിമാ സ്റ്റൈലില്‍ നടന്നു വരുന്ന ജാസ്മിന്‍..
ആ സ്വാഗ്, ആ സ്റ്റൈല്‍, ആ ആറ്റിട്യൂഡ്..

Jasmine M Moosa

ഇന്ന് വരെ കണ്ട ബിഗ്ഗ്‌ബോസ്സുകളിലെ ഏറ്റവും മാസ്സ് സീന്‍. സിനിമകളില്‍ പോലും ഒരു വാക്കൗട്ട് സീന്‍ ഇത്രയും മാസ്സില്‍ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് തോന്നുന്നില്ല..

ഇത് പോലൊരു ഐറ്റം അനുകരിക്കാന്‍ ശേഷിയുള്ള ഒരാളും മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ സകല ബിഗ് ബോസ്സ് എടുത്താലും ഉണ്ടാകില്ല. ഇനിയൊട്ട് ഉണ്ടാകുകയുമില്ല..

വിനയ് പറഞ്ഞ പോലെ ‘ഒറ്റക്കാകുമ്പോള്‍ ഉണ്ടാകുന്ന ഒരു ധൈര്യം ഉണ്ടല്ലോ ആ ധൈര്യം അതിന്റെ മാക്സിമത്തില്‍ ജാസ്മിന്‍ കാണിക്കുന്നുണ്ട്, തോറ്റാലും ജയിച്ചാലും ആരെയും ബോധിപ്പിക്കാന്‍ വേണ്ടി അവള്‍ നില്‍ക്കില്ല’

അഖിലും സൂരജും പറഞ്ഞപോലെ ‘ നെഞ്ചും വിരിച്ച് സിഗരറ്റും വലിച്ചുള്ള പോക്കുണ്ടല്ലോ, ഓഹ്ഹ് മാസ്സ്. അവള്‍ക്കേ അതിന് കഴിയൂ’

ബിഗ്‌ബോസ് ചരിത്രത്തില്‍ ഇത്രയും ചങ്കുറപ്പുള്ള വേറൊരാളെ നിങ്ങള്‍ക്ക് കാട്ടി തരാന്‍ ആവില്ല….

മലയാളത്തിലെ ആദ്യത്തെ വാക്ഔട്ട് ആഘോഷമാക്കി കളഞ്ഞു ????

തനിക്ക് പറ്റാത്തിടങ്ങളില്‍ കടിച്ചു തൂങ്ങി നില്‍ക്കാതെ, എങ്ങനെ അഭിമാനത്തോടെ ഇറങ്ങിവരാം എന്ന് ജാസ്മിന്‍ കാണിച്ചു തന്നു. എന്നെങ്കിലും നിന്നെ കാണാനായി ഞാന്‍ എത്തും ജാസ്മിന്‍. ഒന്നിനും വേണ്ടിയല്ല, നിന്നെയൊന്നു ഹഗ് ചെയ്യാന്‍ വേണ്ടി മാത്രം.. റെസ്‌പെക്ട്, ലവ്

 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

10 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

10 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago