Categories: latest news

ഐഐഎഫ്എ വേദിയെ ഇളക്കി മറിച്ച് ജാക്വിലിൻ ഫെർണാണ്ടസ്; ചിത്രങ്ങൾ കാണാം

ബോളിവുഡ് താരനിര അണിനിരക്കുന്ന പ്രൗഢഗംഭീരമായ അവർഡ് നിശയാണ് ദി ഇന്റർനാഷ്ണൽ ഇന്ത്യൻ ഫിലിം അവാർഡ്സ്. ആട്ടവും പാട്ടുമായി താരങ്ങൾ നിറഞ്ഞു നിൽക്കുന്ന അവാർഡ് നിശ ഫാഷൻ പ്രേമികളുടെയും പ്രിയപ്പെട്ട ഇവന്റാണ്.

കഴിഞ്ഞ ദിവസം നടന്ന ഐഐഎഫ്എ അവാർഡ് നിശയിൽ താരമായി ബോളിവുഡിന്റെ ഫാഷൻ ക്വീൻ ജാക്വിലിൻ ഫെർണാണ്ടസ്. സുവർണ നിറത്തിലുള്ള ഫ്രോക്ക് ധരിച്ചാണ് താരം പരിപാടിക്കെത്തിയത്.

ശ്രീലങ്കൻ വംശജയായ ജാക്വിലിൻ ജനിച്ചതും വളർന്നതും ബഹ്റൈനിലാണ്. പിതാവ് ശ്രീലങ്കകാരനാണെങ്കിലും മലേശ്യൻ വംശജയായ കനേഡിയൻ പൗരയാണ് ജാക്വിലിന്റെ മാതാവ്. എന്നാൽ താരം തന്റെ കരിയർ സെറ്റ് ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്.

മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേക്കും ചുവടെടുത്ത് വയ്ക്കുന്നത്. ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പിച്ച് മുന്നേറുകയാണ് നർത്തകി കൂടിയായി ജാക്വിലിൻ. 2006ൽ മിസ് യൂണിവേഴ്സ് ശ്രീലങ്കയായി തിരഞ്ഞെടുക്കപ്പെട്ട താരം അതേവർഷം രാജ്യത്തെ പ്രതിനിധീകരിച്ച് മിസ് യൂണിവേഴ്സ് വേദിയിലും മാറ്റുരച്ചു.

2009ൽ പുറത്തിറങ്ങിയ അലാദിനാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. അഭിനയത്തിനൊപ്പം ഗ്ലാമറസ് ഐറ്റം പെർഫോമൻസുകളിലും താരം പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടെലിവിഷൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് ഈ 36കാരി.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

8 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

15 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

15 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

15 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

15 hours ago