Categories: latest news

സാരിയിൽ കിടിലൻ ലുക്കിൽ മലയാളികളുടെ പ്രിയ നായിക; ചിത്രങ്ങൾ കാണാം

മലയാളി സിനിമ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് അഭിരാമി. എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളി മനസുകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന താരം കഴിഞ്ഞ കുറെ നാളുകളായി സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ്. താരം അടുത്തിടെ പോസ്റ്റ് ചെയ്ത സാരി അണിഞ്ഞുള്ള ഫൊട്ടൊസും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു, കന്നഡ എന്നിങ്ങനെ ദക്ഷിണേന്ത്യയിലെ എല്ലാ ഇൻഡസ്ട്രികളിലും തന്റെ സാനിധ്യം അറിയിച്ചിട്ടുള്ള അഭിരാമിയുടെ അരങ്ങേറ്റം കഥാപുരുഷൻ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലൂടെ ബാലതാരമായിട്ട് ആയിരുന്നു. 1999ൽ പുറത്തിറങ്ങിയ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ജയറാം ചിത്രത്തിലെ നായിക വേഷം താരത്തിന് ബ്രേക്ക് നൽകുകയായിരുന്നു.

പിന്നീട് കൃത്യമായ ഇടവേളകളിൽ തമിഴിലും മലയാളത്തിലും കന്നഡത്തിലും തെലുങ്കിലുമെല്ലാം താരം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അപ്പോത്തിക്കിരിയിലെ ഡോ. നളിനി നമ്പ്യാർ എന്ന കഥാപാത്രവും ഒറ്റൊക്കൊരു കാമുകൻ എന്ന ചിത്രത്തിലെ മീര എന്ന കഥാപാത്രവും മലയാളത്തിലേക്ക് അഭിരാമിയുടെ രണ്ടാം വരവിന് അടിവരയിട്ടു. 2021ൽ പുറത്തിറങ്ങിയ ഒരു താത്വിക അവലോകനമാണ് അവസാനം റിലീസ് ആയ ചിത്രം.

1983 ജൂലൈയിലാണ് തിരുവനന്തപുരം സ്വദേശിനിയായ അഭിരാമിയുടെ ജനനം. ദിവ്യ എന്നായിരുന്നു ആദ്യ പേര്. പിന്നീട് അത് അഭിരാമിയായി മാറുകയായിരുന്നു. മാർ ഇവാനിയോസ് കോളെജിലും കോളെജ് ഓഫ് വൂസ്റ്ററിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അഭിരാമി ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാണ്.

സിനിമ അഭിനയത്തിന് പുറമെ സീരിയൽ അഭിനയ രംഗത്തും ടെലിവിഷൻ അവതാരികയെന്ന നിലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അഭിരാമിക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര ചാനലുകളിൽ സീരിയിൽ അഭിനേത്രിയായും പരിപാടി അവതാരികയായും താരം എത്തിയിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

അതേക്കുറിച്ചോര്‍ത്ത് ഭയപ്പെടാന്‍ താല്‍പര്യമില്ല; ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

11 hours ago

ബിഗ് ബോസിനായി മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം പുറത്ത്

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

11 hours ago

ആരാധകര്‍ക്ക് പുതിയ ചിത്രങ്ങളുമായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

23 hours ago

സ്‌റ്റൈലിഷ് പോസുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

23 hours ago

അടിപൊളി പോസുമായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago