Vishnu Unnikrishnan
സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പരുക്കേറ്റത് കഴിഞ്ഞ ദിവസമാണ്. ഉടനെ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനാല്‍ വിഷ്ണുവിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ഒടുവില്‍ ഇതാ തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് ആരാധകരെ അറിയിക്കുകയാണ് താരം തന്നെ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അപകടത്തെ കുറിച്ച് താരം തുറന്നുപറഞ്ഞത്. പ്ലാസ്റ്റിക് സര്‍ജറിയൊന്നും വേണ്ടന്ന് വിഷ്ണു പറഞ്ഞു.
വിഷ്ണുവിന്റെ വാക്കുകള്‍
പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ…
പല പല വാര്‍ത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.
Vishnu Unnikrishnan
‘വെടിക്കെട്ട് ‘ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിലവിളക്കിലെ എണ്ണ വീണ് എന്റെ കൈകള്‍ക്ക് പൊള്ളലേറ്റു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാല്‍ ഉടനെ ഷൂട്ടിംഗ് പുനരാരംഭിക്കും.
എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും കരുതലിനും നന്ദി.. എല്ലാവരോടും സ്‌നേഹം
ഉത്തരേന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് കാജല് അഗര്വാള്.…
സോഷ്യല് മീഡിയയില് ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…