Vikram
കമല്‍ഹാസന്‍ നായകനായ വിക്രം സൂപ്പര്‍ഹിറ്റ്. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രത്തിനു മികച്ച അഭിപ്രായമാണ് എങ്ങുനിന്നും കേള്‍ക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ഹരം കൊള്ളിക്കുകയാണ് ചിത്രം.
വിക്രം എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായി കമല്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചിത്രത്തില്‍ സൂര്യ അതിഥി വേഷത്തിലെത്തുന്നുണ്ട്. സൂര്യയുടെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടമ്പോള്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് കയ്യടിച്ചത്. ക്ലൈമാക്‌സിനോട് അടുക്കുമ്പോഴാണ് സൂര്യ എത്തുന്നത്. പിന്നീട് സൂര്യയുടെ ആറാട്ടാണ് പ്രേക്ഷകര്‍ കണ്ടത്.
Kamal Haasan (Vikram)
ആദ്യദിനം തന്നെ മിക്കയിടങ്ങളിലും ഹൗസ്ഫുള്‍ ആയിരുന്നു. ആക്ഷനും വൈകാരികതയും നിറഞ്ഞ ഒരു മികച്ച ത്രില്ലര്‍ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ലോകേഷ് കനകരാജിന്റെ കാര്‍ത്തി നായകനായ കൈതി എന്ന ചിത്രം നല്‍കിയ അതേ ആവേശം വിക്രം നല്‍കുന്നുവെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ബോളിവുഡില് ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…