Suchithra Nair
ബിഗ് ബോസ് മലയാളം ഷോയില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്തായ മത്സരാര്‍ഥിയാണ് സുചിത്ര നായര്‍. ഇതുവരെ മികച്ച രീതിയില്‍ പോരാടിയ സുചിത്രയ്ക്ക് ഏറെ ആരാധകരുമുണ്ട്. താരത്തിന്റെ പഴയ ചില അഭിമുഖങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹം വൈകുന്നത് എന്തുകൊണ്ടാണെന്ന് സുചിത്ര മറുപടി നല്‍കുന്നു.
എന്താ മോളേ വിവാഹം ചെയ്യാത്തത് എന്ന് പലരും ചോദിക്കാറുണ്ട് എന്നും ആ ചോദ്യം ഇപ്പോള്‍ ശീലമായി എന്നുമാണ് നടി പറയുന്നത്. വിവാഹം കഴിക്കാതെ ഇരിക്കുകയൊന്നുമില്ല. തീര്‍ച്ചയായും കല്യാണം ഉണ്ടാവും. പക്ഷെ എനിക്കൊരു ആഗ്രഹമുണ്ട്. രണ്ട് സിനിമ എങ്കിലും ചെയ്യമെന്ന്. അങ്ങനെ രണ്ടേ രണ്ട് സിനിമകള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ കല്യാണം കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സുചിത്ര പറയുന്നത്.
Suchithra Nair
വിവാഹം ചെയ്യാന്‍ പോകുന്ന ആള്‍ എന്നെ മനസ്സിലാക്കുന്ന ആളായിരിക്കണം എന്ന് എല്ലാവരെയും പോലെ എനിക്കും ആഗ്രഹമുണ്ട്. പിന്നെ പോസിറ്റീവ് ആയിരിക്കണം. കാണുന്ന ഏതൊരാളില്‍ നിന്നും ഒരു നല്ല ചിരി പ്രതീക്ഷിക്കുന്ന ആളാണ് ഞാന്‍. എന്നെ സംബന്ധിച്ച് മനോഹരമായി ചിരിക്കാന്‍ കഴിയുന്നവരെല്ലാം നല്ലതാണ്. അത് പോലെ ഒരാളെയായിരിക്കണം വിവാഹം കഴിക്കേണ്ടതെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…