ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിക്രം. ഇന്ന് തിയറ്ററുകളിലെത്തിയ വിക്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. കമല ഹാസൻ പ്രധാന വേഷത്തിലെത്തുന്നത് ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ കാളിദായ് ജയറാം, നരെയ്ൻ, ആന്റണി വർഗീസ്, അർജുൻ ദാസ് തുടങ്ങി വൻ താര നിരയാണ് അണി നിരക്കുന്നത്. തമിഴിലെ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പുറത്തുവരുന്നത് റിപ്പോർട്ടുകൾ പ്രകാരം 120 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ മുതൽമുടക്ക്. കമൽ ഹാസൻ തന്നെയാണ് വിക്രത്തിന്റെ നിർമാതാവ്. വിശ്വരൂപത്തിന് ശേഷം കമൽ ഹാസൻ ബിഗ് സ്ക്രീനിലെത്തുന്ന ചിത്രമാണ് വിക്രം. ചിത്രത്തിൽ കമൽ ഹാസന്റെ പ്രതിഫലം തന്നെ 50 കോടിയാണ്. വിജയ് സേതുപതിക്ക് 10 കോടിയും സംവിധായകൻ ലോകേഷ് കനകരാജിന് 8 കോടിയും പ്രതിഫലമായി ലഭിക്കും. മലയാളി താരം ഫഹദിന് നാല് കോടിയാണ് പ്രതിഫലം. സംഗീത സംവിധാനം അനിരുദ്ധാണ്. താരത്തിന് ലഭിക്കുക നാല് കോടി രൂപയാണ്.
കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി, ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…