മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിൽ ഒരാളാണ് നസ്രിയ ഫഹദ്. ബാലതാരമായി എത്തി ഗായികയായും നായികയായുമെല്ലാം സിനിമ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരത്തിന്റെ ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്. സഹതാരങ്ങളുടെ കമന്റുകളാൽ സമ്പന്നമാണ് നസ്രിയയുടെ ഏറ്റവും പുതിയ പോസ്റ്റ്.
കുട്ടി ടെലിവിഷൻ അവതാരികയായാണ് നസ്രിയ മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഏഷ്യനെറ്റിന്റെ മഞ്ച് സ്റ്റാർ സിങ്ങർ ഉൾപ്പടെയുള്ള പരിപാടികൾ ഹോസ്റ്റ് ചെയ്തത് നസ്രിയ ആയിരുന്നു.
മമ്മൂട്ടിയുടെ മകളായി പളുങ്കിലൂടെയാണ് നസ്രിയയുടെ സിനിമ അരങ്ങേറ്റം. മാഡ് ഡാഡിലൂടെ നായിക കഥാപാത്രമായി. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം കരിയർ ബ്രേക്കായ. പിന്നീടങ്ങോട്ട് കുറച്ച് വർഷങ്ങൾ മലയാള സ്ക്രീനുകളിൽ ഒഴിച്ചുകൂടാനാകത്ത സാനിധ്യമായി നസ്രിയ മാറി.
ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹമായി. ട്രാൻസിലെ പ്രകടനവും ഏറെ ശ്രദ്ധ നേടിയപ്പോൾ നിർമാതാവിന്റെ കുപ്പായത്തിലും പിന്നീട് നസ്രിയ എത്തി. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സിയു സൂൺ എന്നീ ചിത്രങ്ങൾ നിർമ്മിച്ചത് നസ്രിയയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ നസ്രിയയുടെ ജനനം 1994 ഡിസംബർ 20നാണ്. മലയാളികളുടെ പ്രിയപ്പെട്ട നടൻ ഫഹദ് ഫാസിലാണ് താരത്തെ വിവാഹം കഴിച്ചിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…