Categories: Reviews

കമല്‍ഹാസന്റെ പൂണ്ടുവിളയാട്ടം; ‘വിക്രം’ ഗംഭീരമെന്ന് റിപ്പോര്‍ട്ട്

പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കാത്ത് ലോകേഷ് കനകരാജ് ചിത്രം വിക്രം. കമല്‍ഹാസന്‍ നായകനായ വിക്രം ഇന്നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. സിനിമ ഗംഭീരമെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യ പകുതിക്ക് ശേഷം പുറത്തുവരുന്നത്.

ഉലകനായകന്‍ കമല്‍ഹാസന്റെ പൂണ്ടുവിളയാട്ടമാണ് വിക്രമില്‍ കാണുന്നതെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു. എല്ലാതരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന കലക്കന്‍ മാസ് ചിത്രമെന്നാണ് ആദ്യ പ്രതികരണം. ക്വാളിറ്റി മേക്കിങ്ങും അടിമുടി സസ്‌പെന്‍സുമാണ് സിനിമയെ മികച്ചതാക്കുന്ന ആദ്യ ഘടകം.

കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവരും വിക്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ഫഹദിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ആദ്യ പകുതിയില്‍ ഫഹദിന്റെ ആറാട്ടാണ് കാണാന്‍ സാധിച്ചതെന്നും ആരാധകര്‍ പറയുന്നു. അങ്ങേയറ്റം രോമാഞ്ചം തരുന്ന ഇന്റര്‍വെല്‍ ബ്ലോക്ക് സിനിമയെ വേറെ ലെവല്‍ ആക്കുന്നു.

കേരളത്തിലെ തിയറ്ററുകളില്‍ പോലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടിമുടി ഒരു ഫാന്‍ ബോയ് ചിത്രമെന്നാണ് പലരും വിക്രത്തെ വിശേഷിപ്പിക്കുന്നത്. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘വിക്രം’ ആക്ഷന്‍ എന്റര്‍ടെയ്നറാണ്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago