മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട പുതുമുഖ നടിമാരിൽ ഒരാളാണ് ഗ്രേസ് ആന്റണി. വ്യത്യാസ്ഥങ്ങളായ വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഒമർ ലുലു ചിത്രം ഹാപ്പി വെഡിങ്ങിലൂടെയാണ് ഗ്രേസ് ആന്റണി മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ചെറുതു വലുതുമായ വേഷങ്ങളിലൂടെ ഗ്രേസ് മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു.
2019ൽ പുറത്തിറങ്ങിയ കുമ്പളിങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സിമി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. തമാശയിലെ സഫിയ എന്ന കഥാപാത്രവും മോളിവുഡിൽ പുതിയ അഭിനയ സാധ്യതകൾ തുറന്ന് കാണിക്കുന്നതായിരുന്നു.
2021ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം കനകം കാമിനി കലഹത്തിലൂടെ ഹാസ്യ നായിക എന്ന നിലയിൽ ഗ്രേസ് തന്റെ റോൾ അടിവരയിട്ടു. അതിനിടയിൽ കെ-നോളജ് എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധായികയുടെ കുപ്പായവും അണിഞ്ഞു ഗ്രേസ്.
എറണാകുളം മുളന്തുരുത്തി സ്വദേശിയായ ഗ്രേസിന്റെ ജനനം 1997 ഏപ്രിൽ 9നാണ്. നർത്തകി കൂടിയായ ഗ്രേസിന് ഭാരതനാട്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുണ്ട്. പത്രോസിന്റെ പടപ്പുകളാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന് കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…