മിനിസ്ക്രീനിലെ മിന്നും താരങ്ങളിലൊരാളാണ് സാധിക വേണുഗോപാൽ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാധികയുടെ ഏറ്റവും പുതിയ ഫൊട്ടൊഷൂട്ടും വൈറലാകുന്നു.
ബ്ലാക്ക് ആൻഡ് ഗോൾഡ് കോമ്പോയിൽ ടോപ്പും സ്കേർട്ടും അണിഞ്ഞാണ് താരം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി ആളുകളാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.
സിനിമകളിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലും ഒരുപോലെ തന്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾക്ക് പുറമെ സാമൂഹിക വിഷയങ്ങളിലുള്ള താരത്തിന്റെ പ്രതികരണങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്.
ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ സാധിക സംവിധാകൻ വേണു സിത്താരയുടെയും അഭിനേത്രി രേണുകയുടെയും മകളാണ്. 1988 ഏപ്രിൽ ആറിന് ആണ് താരത്തിന്റെ ജനനം. ശരീരത്തിലെ ടാറ്റുകൾകൊണ്ട് പലപ്പോഴും വാർത്തകളിൽ താരം ഇടംപിടിക്കാറുണ്ട്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…