തെന്നിന്ത്യൻ സിനിമ ലോകത്ത് വളരെ പെട്ടെന്ന് താരമായി ഉയർന്നുവന്ന നായികയാണ് രശ്മിക മന്ദാന. ആരെയും മയക്കുന്ന ചിരിയാണ് താരത്തിന്റെ മുഖ്യ ആകർഷണം. സമൂഹ മാധ്യമങ്ങളിൽ ആരാധകരുായി നിരന്തരം സംവദിക്കാൻ സമയം കണ്ടെത്താറുള്ള രശ്മിക തന്റെ ചിത്രങ്ങളും അടിക്കടി പങ്കുവെക്കാറുണ്ട്.
ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. “നിങ്ങൾക്ക് ഞാനെന്റെ ചിരികൾ അയക്കുന്നു” എന്ന അടികുറിപ്പോടെയാണ് താരം ഫൊട്ടൊ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കർണാടക സ്വദേശിയായ രശ്മിക കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് അഭിനയ ലോകത്ത് സജീവമാകുന്നത്. ബോളിവുഡിലും കോളിവുഡിലും തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞ രശ്മിക മന്ദാന അടുത്തതായി അഭിനയിക്കുന്നത് ദളപതി വിജയിയുടെ നായികയായിട്ടാണ്.
അല്ലു അർജുൻ ചിത്രം പുഷ്പയാണ് രശ്മികയുടെ ഏറ്റവും പുതിയ ചിത്രം. ബോക്സ് ഓഫീസ് ഇളക്കി മറിച്ച ചിത്രത്തിൽ രശ്മികയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. തരത്തിന്റെ ചടുലമായ നൃത്ത ചുവടുകളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.
നിരവധി ആരാധകരാണ് മലയാളത്തിൽ ഒരു പടം പോലും അഭിനയിക്കാത്ത രശ്മികയ്ക്ക് കേരളത്തിൽ നിന്നടക്കം ഉള്ളത്. ഫിറ്റ്നെസ് ഫ്രീക്കുകൂടിയായ താരം അത്തരം ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
തെന്നിന്ത്യന് സിനിമ ലോകത്തെ താരസുന്ദരിമാരില് മുന്നിരയില് തന്നെയാണ്…
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്ലാല്,…
ഗായകന്, നടന്‍, സംവിധായകന്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ്…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ് താരം…