Categories: latest news

നെഞ്ചില്‍ കിടിലന്‍ ടാറ്റു; ചിരിയഴകില്‍ നിമിഷ സജയന്‍, ചിത്രങ്ങള്‍ കാണാം

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് നിമിഷയുടെ അരങ്ങേറ്റ ചിത്രം. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ നിമിഷ സ്വന്തമാക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിമിഷ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നെഞ്ചിലെ ടാറ്റുവും ഏവരേയും മയക്കുന്ന ചിരിയുമാണ് ഈ ചിത്രങ്ങളിലെ ശ്രദ്ധാകേന്ദ്രം.

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖമാണ് നിമിഷയുടേതായി ഇനി തിയറ്ററുകളിലെത്താനുള്ളത്. ജൂണ്‍ 10 ന് ചിത്രം റിലീസ് ചെയ്യും. ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ‘ഇന്നലെ വരെ’ റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 9ന് ചിത്രം സോണി ലീവില്‍ റിലീസാകും. ഡോക്ടര്‍ ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന സിനിമയില്‍ ടൊവിനോയുടെ നായികയായും നിമിഷ അഭിനയിക്കും.

1997 ജനുവരി നാലിനാണ് നിമിഷയുടെ ജനനം. ഈട, ഒരു കുപ്രസിദ്ധ പയ്യന്‍, മംഗല്യം തന്തുനാനേന, 41, ചോല, സ്റ്റാന്റ് അപ്പ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, വണ്‍, നായാട്ട്, മാലിക്ക് എന്നിവയാണ് നിമിഷയുടെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

5 hours ago

സാരിയില്‍ ക്യൂട്ടായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ഗ്ലാമറസ് പോസുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

5 hours ago

ക്യൂട്ട് ചിരിയുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

5 hours ago

ബീച്ചില്‍ തുള്ളിച്ചാടി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

5 hours ago

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago