ഇന്ത്യൻ സിനിമയിൽ ബോളിവുഡിനെ പോലെ സമ്പന്നമായ മറ്റൊരു ഇൻഡസ്ട്രി ഉണ്ടാകില്ല. കോടികൾ ഒഴുകുന്ന സിനിമ മേഖലയിൽ എന്തിനും ഏതിനും വിലയാണ്. അത്തരത്തിൽ തങ്ങളുടെ വിവാഹ ഫൊട്ടൊസിന് കോടികൾ ഇങ്ങോട്ട് വാങ്ങിയ ചില താരങ്ങളെ പരിചയപ്പെടാം.
കത്രിന കൈഫ് – വിക്കി കൗശൽ
കഴിഞ്ഞ ഡിസംബറിലാണ് ബോളിവുഡ് താരങ്ങളായ കത്രിന കൈഫും വിക്കി കൗശലും വിവാഹിതരായത്. രാജസ്ഥാനിലെ സിക്സ് സെൻസ് ഫോർട്ട് ബർവാരയിൽ നടന്ന ആഡംബര കല്യാണത്തിന്റെ ചിത്രങ്ങൾ താരങ്ങൾ വിറ്റത് 80 മുതൽ 100 കോടി രൂപയ്ക്ക് വരെയാണെന്നാണ് റിപ്പോർട്ടുകൾ.
പ്രയങ്ക ചോപ്ര – നിക് ജോനാസ്
ബോളിവുഡിനെ ഇളക്കി മറിച്ച കല്യാണങ്ങളിൽ ഒന്നായിരുന്നു ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ പോപ് ഗായകൻ നിക് ജോനാസിന്റെയും. ഇവരുടെ വിവാഹ ചിത്രങ്ങൾ വിറ്റുപോയത് 18 കോടി രൂപയ്ക്കാണ്.
അനുഷ്ക ശർമ – വിരാട് കോഹ്‌ലി
ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെയും ബോളിവുഡിലെ ബോൾഡ് ബ്യൂട്ടി അനുഷ്ക ശർമയുടെയും വിവാഹവും ആരാധകർ ആവേശമാക്കിയിരുന്നു. തങ്ങളുടെ ഒന്നാകൽ മുതലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നെങ്കിലും ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത ചടങ്ങിലെ ചിത്രങ്ങൾക്ക് ഇരുവരും പ്രതിഫലം വാങ്ങിയിരുന്നു. ഇത് ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചതും.
പ്രീതി സിന്റ – ജീൻ ഗുഡിനഫ്
ഒരു കാലത്ത് ബോളിവുഡിലെ മിന്നും താരങ്ങളിലൊരാളായിരുന്നു പ്രീതി സിന്റ. ജീൻ ഗുഡിനഫുമായുള്ള വിവാഹത്തിന് ശേഷം ഇടവേളയെടുത്ത താരം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാണ്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ലേലത്തിന് വെച്ചിരുന്നു. ഭീമമായ വിലയ്ക്ക് വിറ്റുപോയ ആ ചിത്രങ്ങളിൽ നിന്ന് ലഭിച്ച പ്രതിഫലം ചാരിറ്റിക്കായി ഉപയോഗിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില് എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…