Categories: latest news

പിറന്നാൾ ദിനത്തിൽ കിടിലൻ ഫൊട്ടൊഷൂട്ടുമായി അമേയ മാത്യൂ; ചിത്രങ്ങൾ കാണാം

കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അമേയ മാത്യൂ. ചുരുക്കം സിനിമകളിലും ചെറിയ വേഷങ്ങളിൽ തിളങ്ങിയ അമേയയുടെ പിറന്നാൾ ദിന ഫൊട്ടൊഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

“ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിൽ ആണ് മെസോപെട്ടോമിയൻ സംസ്കാരത്തിന്റെ ബാക്കി പത്രമെന്നപോലെ തിരുവനന്തപുരത്തെ ചരിത്രങ്ങളുറങ്ങുന്ന മണ്ണിൽ മറ്റൊരു പെൺകുട്ടികൂടി ജനിച്ചുവീണത്. മാത്യു – സുജ ദമ്പതികളുടെ ആവശ്യപ്രകാരം അംബരചുംബിയായൊരു ആശുപത്രിയിൽ ഡോ.സ്പിൽബർഗ് ആയിരുന്നു ചരിത്രപരമായ ഈ മുഹൂർത്തത്തിന് മുൻകൈ എടുത്തത്. ജനിച്ചു വീണ ഉടനെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കൊച്ചിനെ കണ്ടുകൊണ്ട് ഞാനെന്റെ യാത്ര തുടർന്നു…And Yeah, it’s my B’day…Thanking the Almighty for his abundant grace n’ always grateful for all the blessings.” ഫൊട്ടൊസിനൊപ്പം അമേയ ഇൻസ്റ്റയിൽ കുറിച്ചു.

ഫൊട്ടൊസ് പോലെ തന്നെ അമേയയുടെ അടിക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. താരത്തിന്റെ അടിക്കുറിപ്പുകൾക്ക് മാത്രമായി പ്രത്യേക ആരാധകരുണ്ട്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. ആരാധകരുമായി നിരന്തരം ഇടപഴകാനും പോസ്റ്റുകളിടാനും അമേയ ഏറെ ശ്രദ്ധിക്കാറുണ്ട്.

തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിപ്പെടുന്നത്. 2017ൽ പുറത്തിറങ്ങിയ ആട് 2 ആണ് അമേയയുടെ ആദ്യ ചിത്രം. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലും അമേയ അഭിനയിച്ചിട്ടുണ്ട്. ഒരു പഴയ ബോംബ് കഥ, തിമിരം, വോൾഫ് എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

1993 ജൂൺ 2ന് ആണ് താരത്തിന്റെ ജനനം. ആക്കുളം കേന്ദ്രീയ വിദ്യാലയം, ന്യൂമാൻ കോളെജ്, മാർ ഇവാനിയോസ് കോളെജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അമേയ അഭിനയ രംഗത്ത് സജീവമാവുകയാണ് ഇപ്പോൾ.

ജോയൽ മാത്യൂസ്

Recent Posts

കേസും വഴക്കുമാണ് ആ സിനിമ നശിപ്പിച്ചത്; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

18 hours ago

വിവാഹം എപ്പോള്‍? തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…

18 hours ago

തന്നെ എന്ത് വിളിക്കണമെന്നത് ആ കുട്ടി തീരുമാനിക്കട്ടെ; ഇഷാനി കൃഷ്ണ

മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…

18 hours ago

പ്രായം തുറന്ന് പറയുന്നതില്‍ തനിക്ക് പ്രശ്‌നമില്ല; മൃദുല വിജയ്

സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…

18 hours ago

മനോഹരിയായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

സ്റ്റൈലിഷ് ലുക്കുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

23 hours ago