തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമല പോൾ. മലയാളിയാണെങ്കിലും തമിഴ്, തെലുങ്ക് സിനിമ ശാഖകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അമല പോളിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാവുകയാണ്.
സമൂഹ മാധ്യമങ്ങളിലെ സജീവ സാനിധ്യമായ അമല പോൾ കൃത്യമായ ഇടവേളകളിൽ പോസ്റ്റുകളുമായി പ്രത്യക്ഷപ്പെടാറുണ്ട്. ചെടികൾക്കിടയിൽ നിൽക്കുന്ന ഫൊട്ടൊയാണ് താരം ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്നത്. അമ്മ പ്രകൃതിയോടൊപ്പം എന്ന അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്.
നീലതാമര എന്ന ചിത്രത്തിലൂടെയാണ് അമല അഭിനയ ലോകത്തേക്ക് ചുവടെടുത്ത് വയ്ക്കുന്നത്. പിന്നീട് തമിഴിലും മലയാളത്തിലും കന്നഡയിലുമായി നിരവധി കഥാപാത്രങ്ങൾക്ക് അമല ജീവൻ നൽകി. തലൈവ, വിഐപി തുടങ്ങിയവയെല്ലാം ഹിറ്റ് ചാർട്ടിൽ ഉൾപ്പെടുന്നു.
എറണാകുളം ആലുവ സ്വദേശിയായ അമല പോളിന്റെ ജനനം 1991 ഒക്ടോബർ 26നാണ്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അമലയും അഭിനയ ലോകത്തേക്ക് എത്തുന്നത്. മൈന എന്ന തമിഴ് ചിത്രത്തിലെ പ്രകടനമാണ് താരത്തിന് സിനിമ ലോകത്ത് ബ്രേക്ക് നൽകുന്നത്.
2017ൽ പുറത്തിറങ്ങിയ അച്ചായൻസ് ആണ് അമല പോളിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആടുജീവിതത്തിൽ ഒരു സുപ്രധാന റോളിൽ അമല പോളും എത്തുന്നുണ്ട്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…