സിനിമ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള വ്യവസായങ്ങളിൽ ഒന്നാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. കോടികൾ മുടക്കി കോടികൾ വാരുന്ന ചിത്രങ്ങൾ ഇന്ത്യൻ സിനിമ പ്രേമികളെ സംബന്ധിച്ചടുത്തോളം പുത്തരിയുമല്ല. അത്തരത്തിൽ ഈ വർഷം ഇന്ത്യൻ സിനിമയിൽ കോടികളുടെ കിലുക്കമുള്ള ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ബ്രഹ്മാസ്ത്ര
ബോളിവുഡ് താര ജോഡികളായ രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അയാൻ മുഖർജി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മുതൽമുടക്ക് 300 കോടിയിലധികമാണ്. ബോളിവുഡിലെ വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
പൊന്നിയിൻ സെൽവൻ
കോളിവുഡിലെ വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. വിക്രം, ഐശ്വര്യ റായ്, കാർത്തി, ജയം രവി, തൃഷ തുടങ്ങിയവരെല്ലാം കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന ഈ ചരിത്ര സിനിമയുടെ ബഡ്ജറ്റ് 500 കോടിയാണ്.
പൃഥ്വിരാജ്
അക്ഷയ് കുമാർ നായകനായി എത്തുന്ന ചിത്രമാണ് പൃഥ്വിരാജ്. ഇതിനോടകം തന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രത്തിന്റെ മുതൽ മുടക്ക് 300 കോടിയാണ്.
ആദിപുരുഷ്
500 കോടി രൂപ മുതൽ മുടക്കിലെത്തുന്ന മറ്റൊരു ചിത്രം ആദിപുരുഷ് ആണ്. ബാഹുബലി നായകൻ പ്രഭാസിന്റെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഇത് ഓഗസ്റ്റിലാണ് ചിത്രം റിലീസിനെത്തുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…