Categories: latest news

മൗറീഷ്യസിൽ അവധിക്കാലം ആഘോഷിച്ച് റിമി ടോമി; ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ വൈറൽ

മലയാളി പിന്നാണി ഗാനരംഗത്തും ടെലിവഷനിലും സജീവ സാനിധ്യമാണ് റിമി ടോമി. ഒരിക്കലും അവസാനിക്കാത്ത ഉർജ്ജവുമായി സ്റ്റേജ് ഷോകളെ ഇളക്കി മറിക്കുന്ന താരം ഇപ്പോൾ ഒരു അവധിക്കാല ആഘോഷത്തിലാണ്. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൗറീഷ്യസിലാണ് താരം. ഇവിടെ നിന്നുള്ള പോസ്റ്റുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മീശ മാധവൻ എന്ന ഹിറ്റ് ചിത്രത്തിലെ ചിങ്ങ മാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് റിമി ടോമി മലയാളം പിന്നാണി ഗാന ലോകത്തേക്ക് കടന്നു വരുന്നത്. ഇതിന് മുൻപ് തന്നെ സ്കൂൾ, കോളെജ് കലോത്സവ വേദികളിലും സ്റ്റേജ് ഷോകളിലും റിമിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

മിനിസ്ക്രീനിൽ അവതാരികയായും വിധികർത്താവായുമെല്ലാം സ്ഥിര സാനിധ്യമാണ് റിമി ടോമി. ആഷിഖ് അബു ചിത്രം അഞ്ച് സുന്ദരികളിലൂടെ അഭിനയ ലോകത്തേക്കും എത്തിയ റിമി ജയറാമിന്റെ നായികയായി തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നെയും ഒരുപാട് ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ റിമി എത്തിയിട്ടുണ്ട്.

38കാരിയായ റിമിയുടെ ജനനം 1983 സെപ്റ്റംബർ 22നാണ്. കോട്ടയം ജില്ലയിലെ പാലായാണ് സ്വദേശം. ഇപ്പോൾ കൊച്ചി ഇടപ്പള്ളിയിൽ സ്ഥിര താമസമാണ് താരം. അഭിനേത്രി മുക്ത റിമിയുടെ സഹോദരന്റെ പത്നിയാണ്.

1500ൽ അധികം ഗാനങ്ങളാണ് റിമി ഇതിനോടകം പാടിയത്. മലയാള സിനിമ ലോകത്തും ടെലിവിഷൻ രംഗത്തും ഒഴിച്ചുകൂടാനാകാത്ത സാനിധ്യമായി ഇന്നും തുടരുകയാണ് ഈ താരം.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago