Categories: latest news

തേന്മാവിൻ കൊമ്പത്ത് നോക്കി; കാണാം നിരഞ്ജന അനൂപിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് നിരഞ്ജന അനൂപ്. അധിക സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും തന്റേതായ അഭിനയ ശൈലികൊണ്ടും ലാളിത്യം തോന്നിക്കുന്ന ഭാവങ്ങൾകൊണ്ടും പ്രേക്ഷക മനസിൽ ഇടംപിടിക്കാൻ ഈ 23കാരിക്ക് സാധിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ നിരഞ്ജനയുടെ ഏറ്റവും പുതിയ പോസ്റ്റും അക്കാരണത്താൽ തന്നെയാണ് ശ്രദ്ധ നേടുന്നത്. ഒരു മാങ്ങ പോലും ബാക്കിയില്ലാത്ത മാവിലേക്ക് നിരാശയോടെ നോക്കിയിരിക്കുന്ന ചത്രമാണ് താരം പങ്കുവെച്ചത്. പുനർജനി ഡാൻസ് സ്കൂളിലെ കുട്ടികളാണ് മുഴുവൻ കൊണ്ടുപോയതെന്നും താരം അടിക്കുറിപ്പിൽ പറയുന്നു.

മുല്ലശ്ശേരി രാജുവിന്റെ ചെറുമകളാണ്. ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്. മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച 2015ൽ പുറത്തിറങ്ങിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ലോഹത്തിനു ശേഷം 2017ല്‍ C/Oസൈറ ബാനു, ഗൂഢോലോചന, പുത്തന്‍പണം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മൃദുല്‍ എം നായര്‍ സംവിധാനം നിര്‍വ്വഹിച്ച് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബിടെക് എന്ന ചിത്രത്തില്‍ അവതരിപ്പിച്ച അനന്യ വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

27 വര്‍ഷം മിഠായി പോലെ കഴിച്ചത് തെറ്റായ ഗുളിക

27 വര്‍ഷമായി പിന്തുടര്‍ന്നിരുന്ന തെറ്റായ ശീലങ്ങള്‍ കാരണം…

15 hours ago

ഒറ്റയ്ക്ക് ജീവിച്ച് മടുത്തു; രേണു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

15 hours ago

ചിരിയഴകുമായി ഗ്രേസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

15 hours ago

അതീവ ഗ്ലാമറസായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

15 hours ago

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

അതിമനോഹരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago