ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. അഭിനേത്രിയായും അവതാരികയായും മത്സരാർത്ഥിയായുമെല്ലാം മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ്. മീനാക്ഷിയുടെ ഏറ്റവും പുതിയ പോസ്റ്റും ഇതിനോടകം തന്നെ ഇൻസ്റ്റാഗ്രാമിൽ ചർച്ചയായിരിക്കുകയാണ്. ഹോട്ട് ലുക്കിലുള്ള ഫൊട്ടൊയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
മുൻപും വ്യത്യാസ്തങ്ങളായ ഫൊട്ടൊകളുമായി താരം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിന് മുന്നിൽ എത്തിയിട്ടുണ്ട്. അഭിനയ കലയോടൊപ്പം മോഡലിങ്ങും സജീവമായി കൊണ്ടുപോകുന്ന മീനാക്ഷിയുടെ ഫൊട്ടോഷൂട്ടുങ്ങൾ പലതും വൈറലുമായിരുന്നു. വനിതയുടെയടക്കം കവർ പേജിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നായിക നായകൻ എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി ടെലിവിഷൻ രംഗത്തേക്ക് കടന്നു വരുന്നത്. മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതിന് സംവിധായകൻ ലാൽ ജോസ് മുഖ്യ വിധികർത്താവായി എത്തിയ പരിപാടിയിൽ മീനാക്ഷിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് ശേഷമാണ് താരം മിനിസ്ക്രീനിൽ സജീവമാകുന്നത്.
പിന്നീട് അവാർഡ് നിശകളിലടക്കം അവതാരികയായി തിളങ്ങിയ താരം ജനപ്രിയ ഷോ ഉടൻ പണത്തിന്റെ രണ്ടാം ഭാഗത്തിലും അവതാരികയായി എത്തിയരുന്നു. മറിമായം എന്ന ടെലി സീരിസിലും മീനക്ഷി ഒരിടയ്ക്ക് അഭിനയിച്ചിരുന്നു. മാലിക്, ഹൃദയം അടക്കമുള്ള സിനിമകളിലും അഭിനയിച്ച മീനാക്ഷി മികച്ച നർത്തകി കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് മീനാക്ഷിയെ ഫോളോ ചെയ്യുന്നത്.
ആലപ്പുഴ ജില്ലയിലെ മരാരികുളം സ്വദേശിനിയായ മീനാക്ഷിയുടെ ജനനം 1996 ജൂലൈ 12നാണ്. തട്ടുംപുറത്ത് അച്യുതൻ ആണ് മീനാക്ഷിയുടെ അരങ്ങേറ്റ ചിത്രം. മാലിക്കിൽ ഫഹദ് ഫാസിലിന്റെ മകളായി എത്തി മികച്ച പ്രകടനമായരുന്നു മീനാക്ഷിയുടേത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…