Categories: latest news

‘ഞങ്ങളൊക്കെ മക്കളെ കൊറിയര്‍ ചെയ്യാറാണ് പതിവ്’; മകനെ സ്‌കൂളിലാക്കാന്‍ പോയ വാര്‍ത്തയുടെ താഴെ വന്ന ട്രോള്‍ ഇഷ്ടപ്പെട്ടെന്ന് നവ്യ നായര്‍

ഇന്ന് ജൂണ്‍ 1, സംസ്ഥാനത്ത് പ്രവേശനോത്സവമാണ്. കളിയും ചിരിയുമായി കുട്ടികള്‍ വീണ്ടും സ്‌കൂളിലേക്ക് എത്തിയിരിക്കുകയാണ്. നടി നവ്യ നായര്‍ മകനെ സ്‌കൂളിലാക്കാന്‍ നേരിട്ടെത്തിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകനൊപ്പം നില്‍ക്കുന്ന ചിത്രം നവ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

‘മകനെ സ്‌കൂളിലാക്കാന്‍ നേരിട്ടെത്തി നവ്യ നായര്‍’ എന്ന വാര്‍ത്തയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകള്‍ വന്നിരുന്നു. അതില്‍ അഞ്ജലി താരാ ദാസ് എന്ന പ്രൊഫൈലില്‍ നിന്ന് വന്ന കമന്റ് വൈറലായിരുന്നു.

Navya Nair

‘ഞങ്ങളൊക്കെ മക്കളെ കൊറിയര്‍ ചെയ്യാറാണ്. ഇപ്പോ കൊറിയര്‍ ചെയ്തു വന്നേ ഉള്ളൂ. ഇനി ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് തിരിച്ചു അയക്കും. പോയി ഒപ്പിട്ട് കൈ പറ്റണം’ എന്നായിരുന്നു അഞ്ജലി താരാ ദാസിന്റെ കമന്റ്.

ഒടുവില്‍ ഇതാ ആ കമന്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് നവ്യ നായര്‍ തന്നെ. ‘എനിക്ക് ഇത് ഇഷ്ടപ്പെട്ടു. സെല്‍ഫ് ട്രോള്‍..പക്ഷേ മികച്ച ഒന്ന്. അഞ്ജലി താരാ ദാസ് പൊളിച്ചു’ എന്ന ക്യാപ്ഷനോടെയാണ് നവ്യ ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago