Categories: latest news

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നാല് താര സുന്ദരികൾ

ഇന്ത്യൻ സിനിമ ലോകത്ത് കോടികൾ ഒഴുകുന്ന ഇൻഡസ്ട്രിയാണ് ബോളിവുഡ്. വലിയ മുതൽമുടക്കുകളുള്ള ചിത്രങ്ങളും അതിലെറെ വരുമാനവും ബോളിവുഡിനെ സംബന്ധിച്ചടുത്തോളം പുത്തരിയല്ല. അതുകൊണ്ട് തന്നെ ഭീമമായ തുകയാണ് ഇവിടെ താരങ്ങളും പ്രതിഫലമായി വാങ്ങുന്നത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാർ ആരൊക്കെയെന്ന് നോക്കാം.

ദീപിക പദുക്കോൺ

നിലവിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിൽ ഒന്നാം സ്ഥാനത്ത് ദീപിക പദുക്കോൺ ആണ്. 22 കോടി രൂപയാണ് ഒരു സിനിമയിൽ അഭിനയിക്കുന്നതിന് താരം വാങ്ങുന്നത്. 36 കാരിയായ ദീപിക മോഡലിങ്, പരസ്യചിത്ര രംഗത്തും സജീവമാണ്.

ആലിയ ഭട്ട്

ഒരു ചിത്രത്തിന് 20 കോടി രൂപയാണ് ബോളിവുഡിലെ ക്യൂട്ട് ആൻഡ് ഹോട്ട് ആലിയ ഭട്ടിന്റെ പ്രതിഫലം. 29കാരിയായ ആലിയ തകർപ്പൻ പ്രകടനങ്ങളിലൂടെ ബോളിവുഡിന്റെ പ്രിയങ്കരിയായി മാറിയ താരമാണ്.

കങ്കണ റണാവത്

കങ്കണ റണാവത്താണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള താരം. ദേശീയ അവാർഡ് ജേതാവ് കൂടിയായ കങ്കണയുടെ ഒരു ചിത്രത്തിലെ പ്രതിഫലം 15 കോടി രൂപയാണ്.

പ്രിയങ്ക ചോപ്ര

പട്ടികയിൽ നാലാമത് പ്രിയങ്ക ചോപ്രയാണ്. അഭിനേത്രി, ഇൻഫ്ലുവൻസർ, എഴുത്തുകാരി എന്നീ നിലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് പ്രിയങ്ക ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 14 കോടി രൂപയാണ് താരം ഒരു ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത്.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

5 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

11 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

11 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

11 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

11 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

11 hours ago