Categories: latest news

ആരാധകരെ ഞെട്ടിച്ച് വീണ്ടും കൃഷ്ണപ്രഭ; കൂട്ടുകാരിക്കൊപ്പം തകർപ്പൻ ഡാൻസ്, വീഡിയോ വൈറൽ

ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ കുറച്ചേറെ നാളുകളായി മിക്കപ്പോഴും ചർച്ചയാകുന്ന ഒരു കോണ്ടെന്റ് ക്രിയറ്ററുണ്ട്. അഭിനേത്രി കൂടിയായ കൃഷ്ണപ്രഭയാണ് അത്. കിടിലൻ നൃത്ത ചുവടുകളുമായി താരം വലിയ ആരാധകവൃന്ദത്തെ തന്നെ ഇതിനോടകം സൃഷ്ടിച്ചു കഴിഞ്ഞു. കൃഷ്ണ പ്രഭയുടെയും കൂട്ടുകാരിയുടെയും ഏറ്റവും പുതിയ പോസ്റ്റും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പതിവുപോലെ തന്നെ ചടുലമായ ചുവടുകളാണ് പുതിയ വീഡിയോയുടെയും മുഖ്യാകർഷണം.

മിനിസ്ക്രീനിലൂടെ ചലച്ചിത്ര ലോകത്തെത്തിയ കൃഷ്ണപ്രഭ നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇടക്കാലത്ത് വെച്ച് താരം ലൈം ലൈറ്റിൽ നിന്ന് മാറി നിന്നിരുന്നു. ഇപ്പോഴിത സമൂഹ മാധ്യമങ്ങളിലൂടെ തന്നെ തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.

അഭിനേത്രിയെന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് കൃഷ്ണപ്രഭ. കോവിഡ് കാലത്താണ് കൃഷ്ണപ്രഭ ഇൻസ്റ്റഗ്രാമിൽ സജീവമാകുന്നത്. ലോക്ക്ഡൗണിൽ തന്റെ ഡാൻസ് അക്കാദമിയുടെ ഫ്ലോർ ഒഴിഞ്ഞു കിടക്കുന്നത് കണ്ട താരം എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യണമെന്ന ആഗ്രഹത്തോടെ വീഡിയോസ് ഷൂട്ട് ചെയ്ത് തുടങ്ങുകയായിരുന്നു.

താരത്തിന്റ വസ്ത്രധാരണവും ഇതിനിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടും. ഓരോ ഡാൻസ് വീഡിയോയെയും കൂടുതൽ ഗംഭീരമാക്കുന്നത് ചടുലമായ നൃത്ത ചുവടുകൾ പോലെ തന്നെ വ്യത്യസ്ഥവും ആകർഷണിയവുമായ കോസ്റ്റ്യൂംസും ആണ്.

പ്രിയപ്പെട്ട സുഹൃത്ത് സുനിത റാവുവിനൊപ്പമാണ് കൃഷ്ണപ്രഭ എപ്പോഴും ഡാൻസ് കളിക്കുന്നത്. ആ കോംമ്പോയ്ക്കും വലിയ സ്വീകാര്യതയാണ് കിട്ടികൊണ്ടിരിക്കുന്നത്. പ്രശസ്ത ഗ്രൂമറും കൊറിയോഗ്രാഫറാണ് സുനിത റാവു. മംഗളൂരു സ്വദേശിയായ അവർ 18 വർഷമായി കേരളത്തിലുണ്ട്. അയൽക്കാരുകൂടിയാണ് സുനിതയും കൃഷ്ണ പ്രഭയും.

ജോയൽ മാത്യൂസ്

Recent Posts

അതീവ ഗ്ലാമറസ് പോസുമായി അഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…

4 minutes ago

വെള്ളയില്‍ ഗംഭീര ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

6 minutes ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

9 minutes ago

സാരിയില്‍ കിടിലനായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…

13 minutes ago

അടിപൊളി ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

16 minutes ago

മീര ജാസ്മിന്‍ സിനിമയില്‍ എത്തിയത് എങ്ങനെ; ലോഹിതദാസ് പറഞ്ഞത്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

18 hours ago