Categories: latest news

പച്ച ഗൗണും പഫ് സ്ലീവും; ഗ്ലാമറസ് ലുക്കിൽ ഹൻസിക

തെന്നിന്ത്യൻ താരസുന്ദരിമാരിൽ ഒരാളാണ് ഹൻസിക മോട്ട്വാനി. തമിഴ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ പ്രേമികൾക്ക് സുപരിചിതയായ താരം തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ നിരവധി ചെയ്തിട്ടുണ്ട്. സിനിമ പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും സജീവമായ ഹൻസിക ആരാധകരുമായി അത്തരത്തിൽ സമയം ചെലവഴിക്കുന്ന ഒരാളാണ്. പഫ് സ്ലീവോടുകൂടിയ പച്ച് ഗൗൺ അണിഞ്ഞുകൊണ്ടുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളേറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഒരു റീലും താരം പങ്കുവെച്ചിട്ടുണ്ട്.

സിനിമയിൽ ബാലതാരമായി എത്തി നായികയിലേക്ക് ഉയർന്ന താരമാണ് ഹൻസിക. ഹിന്ദിയിലാണ് താരത്തിന്റെ അരങ്ങേറ്റം. ഷക ലക്ക ബൂം ബൂം എന്ന ടെലി സീരിയലിലൂടെ മിനിസ്ക്രീനിലേക്കും ഹവ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്കും താരമെത്തി. തുടക്കത്തി ഹിന്ദി, തെലുങ്കു ഭാഷകളിൽ ബാലതാരമായി ഹൻസിക ദേശമുദ്രു എന്ന തെലുങ്കു ചിത്രത്തിലൂടെ പ്രധാന വേഷങ്ങളിൽ തുടക്കം കുറിച്ചു.

ധനൂഷ് ചിത്രം മാപ്പിളയാണ് തമിഴിൽ ഹൻസികയ്ക്ക് ബ്രേക്ക് നൽകുന്നത്. എങ്കെയും കാഥലിലെ പ്രകടനവും പ്രശംസ നേടി. അടുത്ത ചിത്രം ദളപതി വിജയ്ക്കൊപ്പമായിരുന്നു, വേലായുധം. സൂര്യ, കാർത്തി എന്നിവരുടെയും നായികയായ അഭിനയിച്ച ഹൻസിക അതോടെ തെന്നിന്ത്യയിലെ പ്രധാന പുതുമുഖ അഭിനേത്രികളിൽ ഒരാളായി മാറുകയായിരുന്നു.

1991 ഓഗസ്റ്റ് 9ന് മഹാരാഷ്ട്രയിലെ മുംബൈയിലാണ് താരത്തിന്റെ ജനനം. ഹൻസികയുടെ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. നിർധരരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അർബുദ രോഗികളായ സ്ത്രീകളുടെ ചികിത്സയ്ക്കും താരം സാമ്പത്തിക സഹായം നൽകി വരുന്നു. ബുദ്ധിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് ഹൻസിക തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. 2014ൽ ഫോബ്സ് പട്ടിക പ്രസിദ്ധീകരിച്ച സെലിബ്രിറ്റികളുടെ പട്ടികയിൽ ആദ്യ 250ൽ ഹൻസികയും ഉൾപ്പെട്ടിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

40 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

44 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

48 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago